അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച 12 കാരന്റെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12കാരന്റെ നില ഗുരുതരം. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് കുട്ടി. ഇതിനടുത്തുള്ള അച്ചന്‍കുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇങ്ങനെയാണോ രോഗം വന്നതെന്നാണ് സംശയിക്കുന്നത്. ഇതോടെ കുളത്തില്‍ കുളിച്ച മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും അമീബിക് മസ്തിഷ്‌ക ജ്വരത്തെ അപകടകാരിയാക്കുന്നത്. നിപയെക്കാള്‍ ഗൗരവമുള്ളതാണ് അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് വിദഗ്ധര്‍ പറയുന്നു. പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപ്പെടുന്ന അത്യപൂര്‍വമായ രോഗമാണ് ഇത്.
അഞ്ച് വയസുകാരി ബാധിച്ച് കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂര്‍ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page