വിമാനം ലാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പുറത്തിറങ്ങാനുള്ള ഗോവണികള്‍ എത്തിയില്ല; ക്ഷമ നശിച്ച യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടി
കോംഗോ: വിമാനം ലാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പുറത്തിറങ്ങാനുള്ള ഗോവണികള്‍ എത്താത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിന്‍ഡു വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായി. എയര്‍ കോംഗോ വിമാനത്തിലെ യാത്രക്കാരാണ് സാഹസത്തിനു മുതിര്‍ന്നത്. ബോയിംഗ് 737-800 വിമാനത്തിന്റെ പ്രധാന വാതിലിലൂടെ ചാടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ലഗേജുകള്‍ താഴെയുള്ള ഗ്രൗണ്ട് സ്റ്റാഫിന് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ചാട്ടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പരിമിതമായ അടിസ്ഥാന …