പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ആദൂരില്‍ പൊലീസ് തെളിവെടുപ്പ് നടത്തി; പ്രതിയായ തങ്ങള്‍ മുങ്ങി

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആദൂരില്‍ തെളിവെടുപ്പ് നടത്തി. ബദിയഡുക്ക എസ്.ഐ.യും സംഘവുമാണ് കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെയും കൂട്ടി ആദൂരിലെത്തി തെളിവെടുപ്പ് നടത്തിയത്. ആദൂരിലെ തങ്ങളെന്നു പറയുന്ന ഒരാളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. കേസിലെ കൂട്ടുപ്രതിയായ മുസ്തഫയെന്ന ആള്‍ തന്നെയും കൂട്ടി ആദൂരിലെ ഒരു വീട്ടില്‍ എത്തിയിരുന്നുവെന്നും അവിടെ വെച്ചാണ് തന്നെ ആദ്യം പീഡിപ്പിക്കുവാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി പറഞ്ഞ ആള്‍ ഇപ്പോള്‍ അവിടെ നിന്നും താമസം മാറിപ്പോയതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
അതേ സമയം പൊലീസ് തന്നെ തേടിയെത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി സൂചനകള്‍ ലഭിച്ച തങ്ങള്‍ മുങ്ങി. പൊലീസ് എത്തുന്നതിനു മുമ്പ് നാട്ടില്‍ നിന്ന് കടന്നു കളഞ്ഞ തങ്ങളെ ബുധനാഴ്ച രാത്രി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കണ്ടതായി സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page