വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; മൃതദേഹം എംബാം ചെയ്ത ശേഷം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയകരം. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവുമാണ് ചര്‍ച്ച നടത്തിയത്. 10 ലക്ഷം രൂപയില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കാമെന്ന് ബന്ധുക്കള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളെയും വിമാനമാര്‍ഗം നാട്ടിലെത്തിക്കും. കേസില്‍ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. നേരത്തെ തൃശൂര്‍ …