ക്യൂനില്‍ക്കാന്‍ ആവശ്യപ്പെട്ട മദ്യഷോപ്പ് ജീവനക്കാരിയെ ചവിട്ടി വീഴ്ത്തി; മാനേജര്‍ക്ക് നേരെ വധശ്രമവും; 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ട ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലെ ജീവനക്കാരിയെ ചവിട്ടി വീഴ്്ത്തുകയും മാനേജരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, ചാലാട് സ്വദേശികളായ അയ്യൂബ് (26), ഡിജിത്ത് (31) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റവും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യം വാങ്ങാനെത്തിയ ഇരുവരും ക്യൂ നില്‍ക്കാന്‍ തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത ജീവനക്കാരിയായ വത്സലയെ ചവിട്ടി വീഴ്്ത്തുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച മാനേജര്‍ സുബീഷിനെ സോഡാകുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു, ഇതിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. വധശ്രമത്തിന് കേസെടുത്ത പൊലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page