വീട്ടില്‍ അതിക്രമിച്ച് കയറി 76കാരിയെ പീഡിപ്പിച്ചു; 25കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് 76കാരിയെ പീഡിപ്പിച്ചു. അവശനിലയിലായ വയോധികയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കായംകുളത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അതിക്രമം നടത്തിയ കൊല്ലം, ഓച്ചിറ സ്വദേശി ഷഹനാസി(25)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു.
നേരത്തെയും സമാനരീതിയില്‍ നടന്ന അതിക്രമ സംഭവത്തില്‍ ഷഹനാസ് പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കായംകുളം സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സമാനരീതിയില്‍ നേരത്തെയും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന കാര്യം പുറത്ത് വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page