സോണിയ ഗാന്ധി ആശുപത്രിയില്‍; രാഹുലിന്റെ കോഴിക്കോട് യാത്ര റദ്ദാക്കി
കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. ശ്വാസതടസത്തെ തുടർന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കണക്കിലെടുത്താണ് യാത്ര റദ്ദാക്കിയത്. ചൊവ്വാഴ്ച രാത്രി മുതൽ ആശുപത്രിയിൽ കഴിയുന്ന സോണിയാ ഗാന്ധിക്ക് ശ്വാസ തടസത്തിനൊപ്പം ആമാശയത്തിൽ അണുബാധയും ഉള്ളതായാണ് മെഡിക്കൽ റിപ്പോർട്ട് . എന്നാൽ ആരോഗ്യ നില തൃപ്തികരമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചരണ പരിപാടികള്‍ക്ക് ബുധനാഴ്ച വൈകിട്ട് തുടക്കമാകും. വൈകുന്നേരം 4 .30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന …
Read more “സോണിയ ഗാന്ധി ആശുപത്രിയില്‍; രാഹുലിന്റെ കോഴിക്കോട് യാത്ര റദ്ദാക്കി”