ബസില്‍ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി; കര്‍ണ്ണാടക സ്വദേശി കസ്റ്റഡിയില്‍, ദേശീയപാതകളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

തൃശൂര്‍: കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി.ബംഗ്‌ളൂരു സ്വദേശി ഉദയശങ്കര്‍ കസ്റ്റഡിയില്‍. ബംഗ്‌ളൂരുവില്‍ നിന്നു കൊച്ചിയിലേയ്ക്കു പോവുകയായിരുന്ന ബസിലെ യാത്രക്കാരന്‍ ആയിരുന്നു ഇയാള്‍. ബസ് തൃശൂര്‍, മുടിക്കോട് എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കര്‍ണ്ണാടകയിലെ സ്ഥലം വിറ്റു കിട്ടിയ പണമാണെന്നും കൊച്ചിയില്‍ സ്ഥലം വാങ്ങിക്കുന്നതിന് അഡ്വാന്‍സ് നല്‍കാനായി കൊണ്ടു പോവുകയാണെന്നുമാണ് ഉദയശങ്കര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇതിന്റെ രേഖകള്‍ ഒന്നും ഹാജരാക്കാന്‍ ഉദയശങ്കറിനു കഴിഞ്ഞില്ലെന്നു അധികൃതര്‍ പറഞ്ഞു. പണം തുടര്‍ അന്വേഷണത്തിനായി ആദായ നികുതി വകുപ്പ് അധികൃതര്‍ക്കു കൈമാറി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ ദേശീയ പാതകളും അതിര്‍ത്തി ചെക്കുപോസ്റ്റുകളും കേന്ദ്രീകരിച്ച് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാത്രികാല വാഹന പട്രോളിംഗും കര്‍ശനമാക്കി. കടല്‍ തീരങ്ങള്‍ കോസ്റ്റല്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page