തെക്കില്‍, പള്ളത്തുങ്കാലിലെ കടയില്‍ ചീട്ടുകളി; അഞ്ചു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തെക്കില്‍ വില്ലേജിലെ പള്ളത്തുങ്കാലില്‍ കടയില്‍ ചീട്ടുകളിക്കുകയായിരുന്ന അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുളിയാര്‍, മല്ലം, പുഞ്ചക്കൊടി ഹൗസിലെ രത്‌നാകരന്‍ (55), ബിട്ടിക്കല്ലിലെ പി. സജീവന്‍ (74), മഹാലക്ഷ്മി പുരം, ദേവാലയം ഹൗസിലെ ടി. അശോകന്‍ (45), ബ്രഹ്‌മാന്‍ഡം ഹൗസിലെ ശശിധരന്‍ (50), മാച്ചിപ്പുറം, മൊട്ടയിലെ കെ. കുമാരന്‍ (58) എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് ഭാസ്‌കരന്‍ എന്നയാളുടെ കടയില്‍ ചീട്ടു കളി നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് എസ്‌ഐ പികെ അബ്ബാസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയത്. കളിക്കളത്തില്‍ നിന്നു 2530 രൂപ പിടികൂടിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page