സ്‌കൂട്ടറില്‍ ലോറിയിടിച്ച് പ്രമുഖ പാമ്പ് പിടുത്തക്കാരന്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് പിടികൂടിയ പാമ്പിനെ കാട്ടില്‍വിടാന്‍ പോകുന്നതിനിടയില്‍

മംഗ്‌ളൂരു: സ്‌കൂട്ടറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പ്രമുഖ പാമ്പു പിടുത്തക്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ യുവാവിന് ദാരുണാന്ത്യം. കാര്‍ക്കള, ബജഗോളി സ്വദേശിയായ നവീന്‍ (45) ആണ് മരിച്ചത്. വെല്‍ഡിംഗ് ആണ് ഇയാളുടെ സ്ഥിരം തൊഴില്‍. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വിഷ പാമ്പുകളെ സാഹസികമായി പിടികൂടി വനത്തില്‍ കൊണ്ടുവിടുന്നതില്‍ സജീവമായിരുന്നു. പ്രതിഫലം വാങ്ങാതെയായിരുന്നു നവീന്‍ സ്‌നേക്ക് റെസ്‌ക്യു നടത്തിയിരുന്നത്.
പിടികൂടിയ പാമ്പിനെ വനത്തില്‍ വിട്ടയക്കാന്‍ പോകുന്നതിനിടയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് നവീന്റെ ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ കാര്‍ക്കള റൂറല്‍ പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page