ആള്‍ട്ടോ കാര്‍ പൊലീസ് ജീപ്പിന് കുറുകെയിട്ട് ഉദ്യോഗസ്ഥര്‍ക്ക് നേരെ തെറിവിളിയും അസഭ്യം പറച്ചിലും; 9 ഡി.വൈ.എഫ്.ഐ -സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, 2 പേര്‍ പിടിയില്‍

തിരുവനന്തപുരം: സിനിമാ സ്‌റ്റൈലില്‍ ആള്‍ട്ടോ കാര്‍ പൊലീസ് ജീപ്പിന് കുറുകെയിട്ട് ഉദ്യോഗസ്ഥര്‍ക്ക് നേരെ തെറിവിളിയും അസഭ്യം പറച്ചിലും നടത്തിയ സംഭവത്തില്‍ ഒമ്പത് ഡി.വൈ.എഫ്.ഐ -സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം നഗരൂര്‍ ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിഷ്ണു, ഫൈസല്‍, രതീഷ്, തിരിച്ചറിയാന്‍ കഴിയുന്ന മറ്റ് ആറുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വിഷ്ണു, രതീഷ് എന്നിവരെയാണ് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും, ആറ്റിങ്ങല്‍ സിഐയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ …

മോഷണക്കുറ്റം ആരോപിച്ചതില്‍ മനം നൊന്ത് ജസീല ജീവനൊടുക്കിയ കേസ്; സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: അയല്‍വീട്ടില്‍ നിന്നു സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ മനം നൊന്ത് ആലംപാടി, നാല്‍ത്തടുക്കയിലെ ജസീല (24) ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. യോഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനീര്‍ ഭാരതീയന്‍ ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ നീലകണ്ഠന്‍, ടി എം എ കരീം, അസീസ് കടപ്പുറം, മാഹിന്‍ …

40 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നു വിരമിച്ച പൊയ്യക്കണ്ടത്തെ ഓമനയ്ക്ക് ദിനേശ് ബീഡി സംഘം യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ദിനേശ് ബീഡി ബദിയഡുക്ക സഹകരണ സംഘത്തില്‍ നിന്നു 40 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്നലെ സര്‍വ്വീസില്‍ നിന്നു വിരമിച്ച പൊയ്യക്കണ്ടത്തെ ഓമനയെ ബ്രാഞ്ച് ജീവനക്കാര്‍ ഹൃദ്യമായി യാത്രയയച്ചു.സംഘം സെക്രട്ടറി ശ്രീജ ഓമനക്കു നിലവിളക്ക് ഉപഹാരം സമ്മാനിച്ചു. മറ്റു ജീവനക്കാരായ ചന്ദ്രന്‍, സരോജിനി എന്നിവര്‍ പൊന്നാടയണിയിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.ബദിയഡുക്കയിലെ പത്രവിതരണക്കാരന്‍ പൊയ്യക്കണ്ടത്തെ ബാലകൃഷ്ണന്റെ ഭാര്യയാണ് ഓമന. മക്കള്‍: വിനോദ്, ചിത്ര.

ഐങ്കുറൻ തറവാട് കാരണവർ ചന്തുക്കുട്ടി നായർ അന്തരിച്ചു

കാസർകോട്: ബോവിക്കാനം ഐങ്കുറൻ തറവാട് കാരണവർ മുളിയാർ പാണൂരിലെ ചന്തുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: ഇ. പാറുക്കുട്ടിയമ്മ.മക്കൾ: ഇ. മോഹനൻ (മുളിയാർ പഞ്ചായത്ത്‌ അംഗം ), ഇ. രാജൻ, ഇ.ശ്യാമള, ഇ.ശോഭന മരുമക്കൾ :ജ്യോതി (അധ്യാപിക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കാറഡുക്ക) ജ്യോതി (കോഹിനൂർ പബ്ലിക് സ്കൂൾ കുമ്പള),എ.കുമാരൻ (പൊടവടുക്കം),കെ.കൃഷ്ണൻ (ചേരിപ്പാടി ) സഹോദരങ്ങൾ: ഉക്കാരൻ നായർ (തൂവൾ), പരേതരായ എ.കുഞ്ഞമ്പു നായർ (ഒളിയത്തടുക്കം), എ.ചരടൻ നായർ,എ കൃഷ്ണൻ നായർ, എ. കുഞ്ഞിരാമൻ …

സ്ത്രീകള്‍ക്കു നേരെ അശ്ലീല ആംഗ്യം; യുവാവിനെ പൊലീസ് കയ്യോടെ പൊക്കി

കാസര്‍കോട്: റോഡരുകില്‍ നിന്നു സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നേരെ അശ്ലീല ആംഗ്യം കാണിച്ച വിരുതനെ പൊലീസ് കയ്യോടെ പൊക്കി. നീര്‍ച്ചാല്‍, ശാന്തിപ്പള്ള, ഗോളിയടുക്കയിലെ അജ്മല്‍ ഇര്‍ഷാദി (26)നെയാണ് ബദിയഡുക്ക എസ് ഐ രൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേകാല്‍ മണിയോടെയാണ് അറസ്റ്റിനാസ്പദമായ സംഭവം. ബേള, വിഷ്ണുമൂര്‍ത്തി നഗറില്‍ റോഡരുകില്‍ നിന്നു സ്ത്രീകള്‍ക്കു നേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നുവെന്നു പറയുന്നു. ഈ സമയത്ത് സ്ഥലത്തെത്തിയ എസ് ഐ സ്വമേധയാ കേസെടുക്കുകയും അജ്മല്‍ ഇര്‍ഷാദിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

കാസര്‍കോട്ട് 4 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കാസര്‍കോട് : കാസര്‍കോട്ട് നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചൗക്കിയില്‍ വാടക ക്വാട്ടേഴ്സിലെ താമസക്കാരനുമായ സുനില്‍ പ്രസാദ് (41) ആണ് പിടിയിലായത്. കൈവശം ഉണ്ടായിരുന്ന ബാഗില്‍ കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ …

‘ഇവിടെ ജീവിതം മടുത്തു; കുറച്ചു കാലം ഒരു യാത്ര പോകുന്നു’; കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് ബൈക്കുമായി നാടുവിട്ടു

കാസര്‍കോട്: കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് ബൈക്കുമായി നാടുവിട്ടതായി പരാതി. വട്ടംതട്ട, എരിഞ്ഞിപ്പുഴ ഹൗസിലെ ജിതേഷി (32)നെയാണ് കാണാതായത്. പിതാവ് സി ബാലന്‍ നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്തു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു ശേഷമാണ് ജിതേഷ് വീട്ടില്‍ നിന്നു ബൈക്കുമായി പോയതെന്നും വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ കൊണ്ടു പോയിരുന്നില്ല. സംശയം തോന്നി മുറിക്കകത്തു നോക്കിയപ്പോഴാണ് ഒരു കുറിപ്പ് കാണപ്പെട്ടത്. ‘ഇവിടെ ജീവിതം മടുത്തു; മനസ്സിനു ഒരു സമാധാനവും കിട്ടുന്നില്ല. ഞാന്‍ …

പൊവ്വലില്‍ ക്വാര്‍ട്ടേഴ്‌സ് കുത്തി തുറന്ന് കവര്‍ച്ച; കള്ളന്‍ കൊണ്ടുപോയത് ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും

കാസര്‍കോട്: മുളിയാര്‍, പൊവ്വലില്‍ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് കവര്‍ച്ച. ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങള്‍ അപഹരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ റിഹാന്‍ അഷ്‌റഫ് താമസിക്കുന്ന പി എ കോംപ്ലക്‌സിലെ മുറിയില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പഴ്‌സ്, ലാപ്‌ടോപ്പ്, മൈക്രോ ഫോണ്‍, ചാര്‍ജ്ജര്‍ തുടങ്ങിയവ കവരുകയായിരുന്നുവെന്നു റിഹാന്‍ അഷ്‌റഫ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാരായണ മംഗലത്തെ പത്മനാഭ ചെട്ടിയാര്‍ അന്തരിച്ചു

കുമ്പള: നാരായണ മംഗലത്തെ എന്‍ പത്മനാഭ ചെട്ടിയാര്‍ (77) അന്തരിച്ചു. കാസര്‍കോട് നെയ്തു തൊഴിലാളി സഹകരണ സംഘം ഡയറക്ടറും നാരായണ മംഗലം ചീരുംബാ ക്ഷേത്രം ഭാരവാഹിയുമായിരുന്നു. രാജീവിയാണ് ഭാര്യ. മക്കള്‍: എന്‍ ശശിധര, ദിവാകര, ഗോപാലകൃഷ്ണ, ജലജാക്ഷി, പരേതനായ രജനീകാന്ത്. മരുമക്കള്‍: അപ്പുക്കുട്ടന്‍ ഉദുമ, ശ്വേത, വീണ, രമ്യ.

കാറും ലോറിയും കൂട്ടിയിടിച്ച് 4പേര്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ലളം മോഡേണ്‍ ബസാറിനു സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. രാമനാട്ടുകര പരിയാപുരത്തെ ദിനില്‍, കളിപ്പറമ്പില്‍ സ്വദേശികളായ അജീഷ്, വിമല്‍ കുമാര്‍(37), ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. ശ്യാംലാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്.പന്തീരാങ്കാവ് പടിഞ്ഞാത്ത് മീത്തലിലെ ദിജിന്‍ ഗുരുതര പരിക്കുകളോടെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ലോറി ഡ്രൈവര്‍ …

പെരിയ ബസാറിലെ തീവെയ്പ് ആസൂത്രിതമെന്ന് പൊലീസ്; അക്രമികളെത്തിയത് ബൈക്കില്‍, മടങ്ങിയത് കുപ്പികളില്‍ പെട്രോളുമായി, ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ ബസാറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീവെയ്പ് ആസൂത്രിതമെന്ന് പൊലീസ് വിലയിരുത്തല്‍. ലക്ഷ്യം തെറ്റിയതു കൊണ്ടു മാത്രമാണ് വന്‍ ദുരന്തമൊഴിവായതെന്നു പൊലീസ് വിലയിരുത്തുന്നു. സംഭവത്തില്‍ ബേക്കൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരിയ ബസാര്‍ പെട്രോള്‍ പമ്പിനു സമീപത്തെ മുഹമ്മദ് കുഞ്ഞി, നവോദയ സ്‌കൂളിനു മുന്നിലെ മുഹമ്മദ് കുഞ്ഞി, ദേശീയ പാതയുടെ മറുഭാഗത്ത് എമിന്‍ സ്‌കൂളിനു സമീപത്തെ ജബ്ബാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള തട്ടുകടകള്‍ക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് തീയിട്ടത്. മൂന്നു കടകളും …

ലക്ഷങ്ങളുടെ വിസ തട്ടിപ്പ്: പ്രതി കർണാടകയിൽ പിടിയിൽ

കാസർകോട് : ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹോസ്ദുർഗ് പൊലീസ് കർണാടകയിൽ പിടികൂടി. ഭീമനടി കമ്മാടം സ്വദേശി ജിൻസ് തോമസ് (30) ആണ് അറസ്റ്റിലായത്. ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പേപ്പർ വർക്കുകളുടെ പേരിൽ പരാതിക്കാരനിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി.പരാതിക്കാരൻ പലതവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് പരാതി. കഴിഞ്ഞ വർഷമാണ് പൊലീസ് കേസ് …

കുരങ്ങിനെ കാണിക്കാമെന്ന് പറഞ്ഞ് 11 വയസ്സുകാരനെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡനം: പ്രതിക്ക് 30 വർഷം കഠിന തടവ്

കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 30 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ്അ നുഭവിക്കണം. തൃക്കരിപ്പൂർ ,ഇടയിലക്കാട്, വലിയപറമ്പ, മാടപ്പള്ളി വീട്ടിലെ ബിന്ദുകുമാർ എന്ന നന്ദനെ (53), ആണ് ഹൊസ്ദുർഗ്ഗ് സ്പെഷ്യൽ കോടതി ജഡ്ജി സി എം സുരേഷ് ശിക്ഷിച്ചത് .2024 മാർച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 1.15 മണിക്ക് “കുരങ്ങിനെ …

ഇനി വാടക കൊടുക്കേണ്ട,കുമ്പള പോസ്റ്റ് ഓഫീസ് കെട്ടിടം ഒരുങ്ങുന്നു

കുമ്പള:വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുമ്പളയുടെ ഹൃദയഭാഗത്ത് തന്നെ കുമ്പള പോസ്റ്റ് ഓഫീസിന് വിശാലമായ കെട്ടിടം ഒരുങ്ങുന്നു.ഈ വർഷം തുടക്കത്തിലാണ് കെട്ടിട നിർമ്മാണ ജോലികൾ ആരംഭിച്ചത്. ഏകദേശം 50% ജോലികൾ പൂർത്തിയായിക്കഴിഞ്ഞു.ഈ വർഷം പകുതിയാകുമ്പോഴേക്കും കെട്ടിട നിർമ്മാണം പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. വർഷങ്ങളായി കുമ്പളയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇതുവഴി മാസംതോറും തപാൽ വകുപ്പിന് ലക്ഷങ്ങൾ വാടകയിനത്തിൽ നൽകേണ്ടി വരുന്നു.. കുമ്പളയിൽ തപാൽ വകുപ്പിന് സ്വന്തമായി സ്ഥലം ഉണ്ടായിട്ടുപോലും അത് ഉപയോഗപ്പെടുത്താത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. സ്ഥലം മാലിന്യ …

കുമ്പളയിൽ എളുപ്പവഴിക്കു സ്കൂൾ കുട്ടികൾ ദേശീയപാത മതിൽ ചാട്ടത്തിൽ : അപകട സാധ്യത,കുമ്പള മാവിനകട്ടയിൽ ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപി ക്കണമെന്ന് ആവശ്യം

കുമ്പള: ഫുട്ട് ഓവർ ബ്രിഡ്ജുകൾക്കു വ്യാപകമായി അനുമതി നൽകുമ്പോൾ അനുമതി ലഭിക്കുമ്പോൾ കുമ്പള മാവിനകട്ടയെ അവഗണിക്കുന്നത്തു ഖേദകരമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാ ട്ടുന്നു.കഴിഞ്ഞ ദിവസമാണ് ജില്ലയിൽ തലപ്പാടി-ചെങ്കള റീ ച്ചിൽ പത്തോളം സ്ഥലങ്ങളിൽ പുതുതായി മേൽപ്പാലം അനുവദിച്ചുകൊണ്ട് അറിയിപ്പുണ്ടായത്. കുമ്പള മാവിനകട്ട യിൽ പള്ളിയും,സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ നിലവിലുള്ളപ്പോൾ ഇവിടെ അടിപ്പാത അനിവാര്യമായിരുന്നു. ഇവിടെ അടിപ്പാതയ്ക്ക് സമാനമായ രീതിയിൽ കൾവർട്ട് നിർമ്മിക്കുമ്പോൾ അത് കാൽനടയാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു .എന്നാൽ നാട്ടുകാരുടെ ഈ നിർദ്ദേശവും, ഇവിടെ …

തെളിവുകള്‍ പരിശോധിച്ചത് പക്ഷപാതപരമായി; നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിചാരണ നീതിപൂര്‍വ്വം നടന്നില്ല, തെളിവുകള്‍ പരിശോധിച്ചത് പക്ഷപാതപരമായി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുണ്ട്. ഇരുവരും തമ്മില്‍ ആറിടങ്ങളില്‍ വച്ച് കണ്ടതിന്റെ തെളിവ് നല്‍കിയിട്ടും കോടതി വിശ്വസത്തിലെടുത്തില്ല. ക്വട്ടേഷന്‍ തുകയ്ക്ക് സുനി ദിലീപിന് അയച്ച കത്ത് തള്ളി. ദൃശ്യങ്ങള്‍ ദീലീപിന്റെ കൈയ്യില്‍ എത്തിയതിന് നിര്‍ണായക തെളിവുണ്ടായിരുന്നു. സഹോദരന്റെ ഫോണില്‍ നിന്നുള്ള …

കേരളാസ്റ്റോറി 2 വിന് പ്രദര്‍ശനാനുമതി; സ്റ്റേ നീക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ദ് കേരള സ്റ്റോറി 2 സിനിമയ്ക്ക് കഴിഞ്ഞദിവസമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 15 ദിവസത്തേക്ക് പ്രദര്‍ശനാനുമതി തടഞ്ഞത്. ഇതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍. വ്യാഴാഴ്ച രാത്രി അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധര്‍മാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷമാണ് സ്റ്റേ നീക്കിയത്. ചിത്രത്തിന്റെ റിലീസ് …

സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് അടര്‍ന്നു വീണ് അധ്യാപികക്ക് പരിക്കേറ്റു. കോഴിക്കോട് മുത്തേരി ജിഎല്‍പി സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷേഡ് അടര്‍ന്നു വീഴുകയായിരുന്നു. മുത്തേരി സ്വദേശിനിയായ അധ്യാപികക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് തലയില്‍ മൂന്ന് തുന്നല്‍ വേണ്ടിവന്നതായാണ് വിവരം. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം. ഇതുവഴിയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഉച്ചഭക്ഷണത്തിനായി പോകാറുള്ളത്. കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റാതിരുന്നത് ഭാഗ്യകൊണ്ട് മാത്രമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.