ഓട്ടോ ഓടിക്കുന്നതിനിടയില്‍ റീല്‍സുകള്‍ കാണുന്ന ഡ്രൈവര്‍; ട്രക്കുമായുള്ള കൂട്ടയിടി ഒഴിവായത് തലനാരിഴയ്ക്ക്; യുവതി പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ഓട്ടോ ഓടിക്കുന്നതിനിടെ റീല്‍സ് കാണുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് യുവതി. ഇതിന്റെ ദൃശ്യങ്ങള്‍ ആകാംക്ഷ എന്ന യാത്രക്കാരിയാണ് എക്‌സില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ അത് വൈറലായി. വീഡിയോ കണ്ടവര്‍ ഡ്രൈവറുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിനെതിരെ രംഗത്തുവന്നു. യാത്രക്കാരുടെ ജീവന്‍ പണയം വച്ച് റീല്‍സ് കാണുന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രയ്ക്കിടയില്‍ റോഡില്‍ ശ്രദ്ധിക്കുന്നതിന് പകരം ഫോണിലെ വീഡിയോകളില്‍ മുഴുകിയ ഡ്രൈവറെ ദൃശ്യത്തില്‍ കാണാം. മുന്നിലുണ്ടായിരുന്ന ട്രക്ക് റിവേഴ്‌സ് എടുത്തതുപോലും ഡ്രൈവര്‍ അറിയുന്നില്ല. യാത്രക്കാരി ഉറക്കെ നിലവിളിച്ചതിനാല്‍ അവസാന നിമിഷമാണ് ഡ്രൈവര്‍ ബ്രേക്ക് ഇട്ടത്. ഇതോടെ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

ഇത്തരം അപകടസാഹചര്യം ചൂണ്ടിക്കാട്ടി വണ്ടി ഓടിക്കുന്നതിനിടെ വീഡിയോ കാണരുതെന്ന് യാത്രക്കാരി ഡ്രൈവറോട് അഭ്യര്‍ത്ഥിക്കുകയും ആദ്യം അത് സമ്മതിച്ച അയാള്‍ അഞ്ച് മിനിറ്റിനുള്ളില്‍ വീണ്ടും വീഡിയോ കാണാന്‍ തുടങ്ങിയെന്നും യാത്രക്കാരി പറഞ്ഞു.

‘ഞാന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചതല്ലാതെ ഡ്രൈവര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയില്ല. ഇത് ദേഷ്യത്തേക്കാള്‍ ഉപരി ഭയമാണ് ഉണ്ടാക്കുന്നത്. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു ലഹരിയായി ഇത് മാറിയിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ യുവതി കുറിച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page