ഒരു രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണമാണ് ക്ഷമ; അത് പിഷാരടിക്ക് വേണ്ടുവോളമുണ്ട്; വന്ന് തല്ലിയാലും ദേഷ്യം വരില്ലെന്ന് ടിനി ടോം

കൊച്ചി: ക്ഷമയുടെ കാര്യത്തില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിയെ സമ്മതിക്കണമെന്ന് നടനും സുഹൃത്തുമായ ടിനി ടോം. ഒരു സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണമാണ് ക്ഷമ, അത് പിഷാരടിക്ക് വേണ്ടുവോളമുണ്ട്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്നാല്‍ അവന് ഒരിക്കലും ദേഷ്യം വരില്ല.
വന്ന് തല്ലിയാലും ദേഷ്യം വരില്ലെന്ന് അവന്‍ പറയും. രാഷ്ട്രീയത്തിലെത്തിയാല്‍ ഈ ഗുണം പഷാരടിക്ക് ഗുണം ചെയ്യുമെന്ന് ടിനി പറഞ്ഞു.

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്നും സുഹൃത്ത് എംഎല്‍എയായി വരുന്നത് സന്തോഷമാണെന്നും പറഞ്ഞ ടിനി ടോം പിഷാരടി നല്ല മനസിനുടമയാണെന്നും കൂട്ടിച്ചേര്‍ത്തു.
പാലക്കാട് വിജയിച്ചാല്‍ രമേശ് പിഷാരടിക്ക് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാന്‍ പ്രതിഫലം വാങ്ങാന്‍ കഴിയില്ലല്ലോ എന്ന ചോദ്യത്തിന് നടന്‍ ഇന്നസെന്റ് എംപിയായിരുന്നപ്പോള്‍ പങ്കുവച്ച അനുഭവത്തെക്കുറിച്ചാണ് ടിനി ടോം പറഞ്ഞത്.

ഉദ്ഘാടനത്തിന് നല്ല കാശ് വാങ്ങിച്ചുകൊണ്ടിരുന്ന ആളാണ് രമേശ് പിഷാരടി. ഇനി ഉദ്ഘാടനത്തിന് പോകുമ്പോള്‍ കാശ് മേടിക്കാന്‍ പറ്റില്ല. പിഷാരടി ഇപ്പോള്‍ പെട്ടുവെന്ന് തോന്നുന്നു. ഇന്നസെന്റ് ചേട്ടന്‍ എംപിയായിരുന്നപ്പോള്‍ എന്നോട് പറഞ്ഞിരുന്നു, ‘പണ്ട് അമ്പതിനായിരവും ഒരു ലക്ഷവുമെല്ലാം വാങ്ങിയിരുന്ന എന്നെ ഇപ്പോള്‍ ഇലക്ട്രിക് ശ്മശാനം ഉദ്ഘാടനം ചെയ്യാനാണ് വിളിക്കുന്നത്. അവിടെ ചെന്ന് ഒരുപാട് പേര്‍ മരിക്കട്ടെയെന്ന് പറയാന്‍ കഴിയില്ലല്ലോ? പത്ത് പൈസ കിട്ടുകയുമില്ല പ്രാക്കും കിട്ടും’- ടിനി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page