പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ കുടുങ്ങി; രക്ഷകനായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങി കിണറ്റില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പെരിയ, ആയമ്പാറ, വില്ലാരംപതിയിലെ മിഥു(24)നെയാണ് ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടുകിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു മിഥുന്‍. പൂച്ചയെ രക്ഷിച്ച ശേഷം തിരികെ മുകളിലേക്ക് കയറുന്നതിനിടയില്‍ താഴേക്കു വീഴുകയായിരുന്നുവെന്നു പറയുന്നു. തനിയെ കിണറ്റില്‍ നിന്നു കയറാന്‍ കഴിയില്ലെന്ന സാഹചര്യം വന്നതോടെ നാട്ടുകാര്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. മിനുറ്റുകള്‍ക്കകം സ്ഥലത്തേക്ക് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സുരക്ഷാബക്കറ്റ് ഉപയോഗിച്ചാണ് മിഥുനെ കരയ്ക്ക് കയറ്റിയത്. ആഴമേറിയ കിണറില്‍ …

‘എനിക്ക് കളിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലായിരുന്നു’: വിരമിക്കലിനെ കുറിച്ച് രോഹിത് ശര്‍മ്മ

മുംബൈ: 2023 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ‘ക്രിക്കറ്റ് എന്റെ എല്ലാം എടുത്തുകളഞ്ഞതായി എനിക്ക് തോന്നി’ എന്നാണ് അദ്ദേഹം പറഞ്ഞത്. 2023 ലെ ലോകകപ്പ് ഫൈനലിനുശേഷം, ഞാന്‍ പൂര്‍ണ്ണമായും അസ്വസ്ഥനായിരുന്നു, ക്രിക്കറ്റ് ഇനി കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നി, കാരണം അത് എന്നില്‍ നിന്ന് എല്ലാം എടുത്തുകളഞ്ഞു, എനിക്ക് ഒന്നും ബാക്കിയില്ലെന്ന് തോന്നി,’ മാസ്റ്റേഴ്‌സ് യൂണിയന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ തീരുമാനമെടുക്കാന്‍ കുറച്ച് …

സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് ‘മാലിന്യങ്ങള്‍ ശേഖരിക്കാന്‍’ പോയ യുവതിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപയുടെ ഡിസൈനര്‍ ബാഗ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍

ന്യൂയോര്‍ക്ക്: സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് ‘മാലിന്യങ്ങള്‍ ശേഖരിക്കാന്‍’ പോയ യുവതിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപയുടെ ഡിസൈനര്‍ ബാഗ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍. ഇന്‍ഫ്‌ളുവന്‍സറായ ക്ലൗഡിയ വണ്‍ ആണ് ആ ഭാഗ്യവതി. ക്ലൗഡിയ തന്നെയാണ് സമൂഹമാധ്യമത്തില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഡിസംബര്‍ 20 ന് പങ്കിട്ട ഈ വീഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ 3 ലക്ഷം കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. സാധാരണക്കാര്‍ പലപ്പോഴും ഉപയോഗ്യ ശൂന്യമായ വസ്തുക്കള്‍ നന്നാക്കി വീണ്ടും ഉപയോഗിക്കുന്നവരാണ്. വീട് മോടിക്കൂട്ടുന്നതിനും മറ്റും ഇത്തരം വസ്തുക്കള്‍ …

‘സ്‌നേഹിക്കുന്നില്ലെങ്കിലും ഉപദ്രവിക്കരുത്’; തനിക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ഗായകന്‍ കുമാര്‍ സാനുവിനെതിരെ മുന്‍ ഭാര്യ റീത്ത ഭട്ടാചാര്യ

മുംബൈ: മുന്‍ ഭാര്യ റീത്ത ഭട്ടാചാര്യയ്ക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഗായകന്‍ കുമാര്‍ സാനു. അഭിമുഖങ്ങളില്‍ റീത്ത നല്‍കിയ പ്രസ്താവനകള്‍ തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നാരോപിച്ചാണ് കുമാര്‍ സാനു 50 കോടിയുടെ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ 30 ലക്ഷം രൂപയല്ല, 50 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും റീത്ത അറിയിച്ചു. 1994 ല്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞ സാനുവിനും റീത്തയ്ക്കും മൂന്ന് ആണ്‍മക്കളുണ്ട്. അവരില്‍ ഇളയവന് 31 …

ക്വാണ്ടം പൂച്ച: ജനുവരി 4ന് ജില്ലയിലെത്തുംആറു ദിവസം നെഹ്‌റു കോളേജില്‍

കാസര്‍കോട്: ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോകമെങ്ങും ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയുടെ നേതൃത്വത്തില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സിബിഷന്‍ ജനുവരി നാലിന് കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ ആരംഭിക്കും. പിരിയോഡിക് മൂലകങ്ങളെ കണ്ടിട്ടുണ്ടോ? ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്താണ്? ക്വാണ്ടം സയന്‍സ് എന്ന വിസ്മയ ലോകത്തേക്ക് വാതില്‍ തുറക്കുന്ന ക്വാണ്ടം സയന്‍സ് എക്‌സിബിഷന് വാതില്‍ തുറക്കാന്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പണിപ്പുരകളില്‍ …

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകരായെത്തി 3 ഡോക്ടര്‍മാര്‍; നടുറോഡില്‍ ശസ്ത്രക്രിയ

കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിന് രക്ഷകരായെത്തി മൂന്ന് ഡോക്ടര്‍മാര്‍. ബൈക്കപകടത്തില്‍ പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ ജീവന് വേണ്ടി പിടഞ്ഞിരുന്ന കൊല്ലം സ്വദേശി ലിനുവിനാണ് ഡോക്ടര്‍മാര്‍ രക്ഷകരായത്. ഞായറാഴ്ച രാത്രി ഉദയംപേരൂര്‍ വലിയകുളത്തിനു സമീപമാണ് അപകടം. ലിനു സഞ്ചരിച്ച സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകട സമയത്ത് അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ …

പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍

തിരുവനന്തപുരം: പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇരുവരേയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം ന്റെ കാര്യത്തില്‍ തീരുമാനമായില്ല. പാര്‍ട്ടി നേതൃത്വം അവരുടെ നിലപാട് പറയട്ടെയെന്നും അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നുമാണ് യോഗത്തിലെടുത്ത തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കും. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കും.

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; മൃതദേഹം എംബാം ചെയ്ത ശേഷം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും

പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയകരം. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവുമാണ് ചര്‍ച്ച നടത്തിയത്. 10 ലക്ഷം രൂപയില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കാമെന്ന് ബന്ധുക്കള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളെയും വിമാനമാര്‍ഗം നാട്ടിലെത്തിക്കും. കേസില്‍ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. നേരത്തെ തൃശൂര്‍ …

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍; ഇത്തവണ പുറത്തുപോകുന്നത് മുഹമ്മദ് ഷാഫിയും ഷിനോജും

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. ഇത്തവണ പരോള്‍ അനുവദിച്ചത് മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ്. ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. ചൊക്ലി പറമ്പത്ത് വീട്ടില്‍ കെ.കെ.മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ടിപി കേസിലെ പ്രതികള്‍ക്ക് തുടരെ പരോള്‍ അനുവദിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വീണ്ടും പരോള്‍ അനുവദിക്കുന്നത്. എന്നാല്‍ വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ മാത്രമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്. …

ബെള്ളൂര്‍ കുടാലുവിലെ വാസന്തി അമ്മ അന്തരിച്ചു

ബെള്ളൂര്‍: കുടാലു ബീഡു മറിയയ്യ ബല്ലാലിന്റെ ഭാര്യ വാസന്തി അമ്മ (82) അന്തരിച്ചു. സഹോദരങ്ങള്‍: നിര്‍മ്മല, ഗീത, പരേതരായ എ.ബി.ബാലകൃഷ്ണ ബല്ലാള്‍, എ.ബി.ശ്രീധര്‍ ബല്ലാള്‍, എ.ബി.ത്യാഗരാജ ബല്ലാള്‍, ലീലാവതി.

ബലാത്സംഗം, സ്വത്ത് തട്ടിയെടുക്കല്‍; നീതി തേടി പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും പരാതി നല്‍കി അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍

ന്യൂഡല്‍ഹി: ബലാത്സംഗം, മാനസിക പീഡനം, സ്വത്ത് തട്ടിയെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കി. 1996-ല്‍ തന്റെ അമ്മാവന്റെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നും, ബലാത്സംഗം ചെയ്‌തെന്നും, ദുരുപയോഗം ചെയ്‌തെന്നും, സ്വത്ത് തട്ടിയെടുക്കാന്‍ തന്റെ ഐഡന്റിറ്റി മോഷ്ടിച്ചെന്നുമാണ് ഹസീന്റെ ആരോപണം. തന്നെ വിവാഹം കഴിക്കുന്നതിനുമുമ്പ് ഭര്‍ത്താവ് എട്ട് വിവാഹം കഴിച്ചിരുന്നുവെന്നും ഹസീന്‍ …

അനധികൃത സ്വത്ത് സമ്പാദനം; ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന് ജയില്‍ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിനോദ് കുമാറിനെതിരെ കേസ് എടുത്തിട്ടുണ്ട്. തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വിനോദ് കുമാറിനെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വിനോദ് കുമാറിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി,അണ്ണന്‍ സിജിത്ത് എന്നിവരുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരോള്‍ …

യുവ സംരംഭക ഉച്ചകോടിക്ക് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി

കാസര്‍കോട്: സംസ്ഥാനത്തെ യുവസംരംഭകത്വ ചരിത്രത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍കോട്ട് പുതിയ അധ്യായം കുറിച്ചു.പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഏഷ്യയിലെ ഏറ്റവും വലിയ യുവസംരംഭക സംഗമങ്ങളിലൊന്നായ ഐ ഇ ഡി സി ഉച്ചകോടി ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള 550-ലധികം ഐ ഇ ഡി സി(ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍)കളില്‍ നിന്നു നിരവധി വിദ്യാര്‍ത്ഥികളും യുവസംരംഭകരും, സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഉച്ചകോടി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ …

നഷ്ടപ്പെട്ട പൂച്ചയെ 443 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം

ന്യൂയോര്‍ക്ക്: നഷ്ടപ്പെട്ട പൂച്ചയെ 443 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കുടുംബം. ഹെലീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട ‘ഗാബി’യെന്ന പൂച്ചയെ ആണ് 443 ദിവസങ്ങള്‍ക്കുശേഷം നോര്‍ത്ത് കരോലിനയിലെ ഒരു കുടുംബം കണ്ടെത്തിയത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം തെക്കുകിഴക്കന്‍ മേഖലയില്‍ വീശിയടിച്ച ശക്തമായ ഹെലീന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ഗാബിയെ കാണാതായത്. ഡിസംബര്‍ 13 ന് ഗാബിയെ കണ്ടെത്തി നോര്‍ത്ത് കരോലിനയിലെ ആവറി ഹ്യൂമന്‍ സൊസൈറ്റിയിലേക്ക് കൊണ്ടുപോയി. പൂച്ചയുടെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് തൊഴിലാളികള്‍ …

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആറ് വയസ്സുകാരന് ലഭിച്ചത് ചൈനീസ് നിര്‍മ്മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ്; ജമ്മുവില്‍ അതീവ ജാഗ്രത

ശ്രീനഗര്‍: ജമ്മുവില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ആറ് വയസ്സുകാരന് ചൈനീസ് നിര്‍മ്മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ് ലഭിച്ചു. പൊലീസ് ഉപയോഗിക്കുന്ന തോക്കില്‍ ഘടിപ്പിക്കാവുന്ന ചൈനീസ് നിര്‍മ്മിത ദൂരദര്‍ശിനിയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മുവിലെ സിദ്രയില്‍ നിന്നാണ് ടെലിസ്‌കോപ്പ് കണ്ടെടുത്തത്. പൊലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സംഭവം അന്വേഷിക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. ചവറ് കൂനയില്‍ നിന്ന് കണ്ടെത്തിയ സാധനവുമായി ആറുവയസുള്ള കുട്ടി കളിക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടെലിസ്‌കോപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസിനെ …

ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനം; കൊടിയേറി, ഇനി ഉത്സവ നാളുകള്‍

കാസര്‍കോട്: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിനും ആസ്‌ക് ഉത്സവിനും കൊടിയേറി. ക്ലബ്ബ് പ്രസിഡണ്ട് സിദ്ദിഖ് എം പതാക ഉയര്‍ത്തിയതോടെ വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.അബ്ദുറഹ്‌മാന്‍ എസ് എ, നാസര്‍, ഹാജി കെ എം. ബഷീര്‍, റഫീഖ് പി കെ, റിയാസ് ടി എ, കാദര്‍, ഹവാസ്, മുസ്തഫ, നിസാര്‍, ലത്തീഫ്, ഹാരിസ് സി എച്ച് എം, റസാക്ക്, ഹക്കീം എം, ആസിഫ് ബി എ, ദാവൂദ്, ഷാഫി, കാദര്‍, റഫീഖ്, സിദ്ദീഖ്, ഗപ്പു സംബന്ധിച്ചു.

ഏതിനം മീനോ ആയിക്കോട്ടെ, എത്ര വേണമെങ്കിലും റെഡി: തലപ്പാടിയില്‍ വൈവിദ്ധ്യമാര്‍ന്ന വമ്പന്‍ മത്സ്യമാര്‍ക്കറ്റ്

തലപ്പാടി: ഏത് കാലാവസ്ഥയിലും അഭിരുചിക്കൊത്ത മത്സ്യവുമായി തലപ്പാടിയില്‍ മത്സ്യ വിപണി പ്രവര്‍ത്തനമാരംഭിച്ചു.അഭിരുചിക്കൊത്ത മത്സ്യം ഇവിടെ കിട്ടുമെന്നത് മത്സ്യ ഭക്ഷണ പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുന്നു. വൈകുന്നേരത്തോടെ സജീവമാവുന്ന മാര്‍ക്കറ്റില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മീന്‍ വാങ്ങാന്‍ ധാരാളമാളുകള്‍ വൈകുന്നേരങ്ങളില്‍വിവിധ സ്ഥലങ്ങളില്‍ നിന്നു തലപ്പാടിയില്‍ എത്തുന്നു. അയക്കൂറ, സ്രാവ്, ആവോലി, ബാമീന്‍, ചെമ്മീന്‍, ഏരി പോലത്തെ വമ്പന്‍ മത്സ്യങ്ങള്‍ക്കൊപ്പം അയലയും മത്തിയും പോലുള്ള ചെറുമത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. പല സ്ഥലങ്ങളിലും നിരവധി മത്സ്യമാര്‍ക്കറ്റുകള്‍ വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അവിടങ്ങളിലൊന്നും ലഭിക്കാത്തത്ര മത്സ്യങ്ങള്‍ ഈ …

രണ്ട് മാസമായി നാട്ടില്‍ ഭീതി പരത്തിയിരുന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി; പിടിയിലായത് ആടിന്റെ മാംസം തിന്നാനെത്തിയപ്പോള്‍

റാന്നി: നാടിനെ ഭീതിയിലാഴ്ത്തിയ കടുവ രണ്ടുമാസത്തിനുശേഷം വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. തിങ്കളാഴ്ച രാവിലെയാണ് കടുവയെ കൂടിനകത്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആടിന്റെ മാംസം തിന്നാനെത്തിയപ്പോഴാണ് കടുവ കുടുങ്ങിയത്. ഇതോടെ കടുവാ ഭീതിയില്‍ കഴിഞ്ഞ റാന്നി വടശ്ശേരിക്കര കുമ്പളത്താമണ്ണുകാര്‍ ആശ്വാസത്തിലായി. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്. വനാതിര്‍ത്തിയില്‍ ഒരു മാസം മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. കഴിഞ്ഞദിവസം മേയാന്‍ വിട്ടിരുന്ന ആടിനെ കടുവ പിടികൂടിയിരുന്നു. കൂടിന് സമീപത്തു നിന്ന് കണ്ടെത്തിയ ഈ …