ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശം

തിരുവനന്തപുരം: പോത്തന്‍കോട് പാലോട്ടുകോണത്തെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി ഉടമ. റബ്ബര്‍ തോട്ടത്തിന് നടുവിലാണ് ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. തീ ആളിക്കത്തിയശേഷമാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും സാധനങ്ങളെല്ലാം കത്തി നശിച്ചിരുന്നു. പോത്തന്‍കോട് പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

യൂണിറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായതായി നാട്ടുകാര്‍ പറയുന്നു. ഷെഡിനകത്ത് വലിയ തോതില്‍ മരവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കിന്‍ഫ്രയില്‍ നിന്ന് വെള്ളം എത്തിച്ചാണ് അഗ്‌നിശമന പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. പിന്നീട് കഴക്കൂട്ടത്തും വെഞ്ഞാറമൂടിലും നിന്നുള്ള ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ കൂടി എത്തി തീ പൂര്‍ണമായി അണച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page