പന്നിക്ക് പിന്നാലെ പാമ്പും; എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ ഭയന്ന് ഇടപാടുകാര്‍; വാതിലിനടുത്തുനിന്ന് പാമ്പിനെ പിടികൂടി

എരുമേലി: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള എസ്.ബി.ഐ എടിഎം കൗണ്ടറില്‍ പാമ്പ്. കൗണ്ടറിന്റെ വാതിലിനടുത്ത് പാമ്പിനെ കണ്ട ഇടപാടുകാര്‍ കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ ഭയപ്പെടുന്നു. കഴിഞ്ഞദിവസം രാത്രിയാണ് കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ എത്തിയ ഇടപാടുകാര്‍ പാമ്പിനെ കണ്ടത്. പാമ്പാണെന്നറിയാതെ ചവിട്ടിയിരുന്നെങ്കില്‍ കടി കിട്ടുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. മൂന്നടിയോളം നീളമുള്ള പാമ്പിനെയാണു പിടികൂടിയതെന്നും ഇതിന് വിഷമില്ലെന്നും വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു.
ഏതാനും മാസം മുന്‍പു ബസ് സ്റ്റാന്‍ഡിനടുത്തുള്ള മറ്റൊരു എടിഎം കൗണ്ടറില്‍ കാട്ടുപന്നി പാഞ്ഞുകയറിയിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്ന് ഇടപാടുകാരന്‍ പണം എടുക്കുന്നതിനിടെ ഗ്ലാസ് വാതില്‍ തകര്‍ത്താണ് കാട്ടുപന്നി അകത്തേക്കു കയറിയത്. കാട്ടുപന്നിയെ കണ്ട് വെപ്രാളത്തോടെ ഓടിയ ഇടപാടുകാരനു വീണു പരുക്കേറ്റിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page