12കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം; ഷേണി, മണിയമ്പാറയില്‍ താമസക്കാരനായ 22കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: 12 കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. വയനാട്, കല്‍പ്പറ്റ സ്വദേശിയും ഷേണി, മണിയമ്പാറയില്‍ താമസക്കാരനുമായ അദ്‌നുല്‍ ഫാരിസി (22)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണന്‍. ആര്‍ .മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ കാറുമായി എത്തിയ അദ്‌നുല്‍ ഫാരിസ് പെണ്‍കുട്ടിക്കു അരികില്‍ നിര്‍ത്തി കുമ്പളയിലേയ്ക്കുള്ള റോഡ് ഏതെന്നു ചോദിക്കുകയായിരുന്നുവെന്നു പറയുന്നു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവത്രെ. ഭയന്ന് നിലവിളിച്ച പെണ്‍കുട്ടി ഓടിപ്പോയി ഒരു കടയിലെത്തി വിവരം പറഞ്ഞു. ഇതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page