500 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ അപകടമുനമ്പില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷിച്ചു

ഇടുക്കി: 500 അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ അപകടമുനമ്പില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ സുഹൃത്തും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് സാഹസികമായി രക്ഷിച്ചു. മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകടമുനമ്പില്‍ കഴിഞ്ഞദിവസമാണ് സംഭവം.

കുറത്തിക്കുടിയില്‍ താമസിക്കുന്ന സനല്‍ ശശി എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഈ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ യുവാവും അപകടമുനമ്പിലേക്ക് ഇറങ്ങി.

ഇതിനിടെയാണ് യാദൃശ്ചികമായി മാങ്കുളത്തെ ജീപ്പ് ഡ്രൈവര്‍മാരായ ബിബിന്‍, എബിന്‍, അലക്‌സ് എന്നിവര്‍ അവിടെ എത്തിയത്. സനല്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയാണെന്നും രക്ഷിക്കണമെന്നും സുഹൃത്ത് ഉറക്കെ വിളിച്ചുപറഞ്ഞു. ഇതോടെ സനലിനെ അപകട മുനമ്പില്‍നിന്ന് അവര്‍ സാഹസികമായി പിടിച്ചു മാറ്റുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page