സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കിയാല്‍ തൊഴില്‍ വിപണിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കിയാല്‍ തൊഴില്‍ വിപണിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ആര്‍ത്തവ അവധി നിയമപരമാക്കിയാല്‍ സ്വകാര്യ മേഖലയുള്‍പ്പെടെയുള്ള തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണം ഉണ്ടായത്. നിയമം നിലവില്‍ വന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തില്‍ പടരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആര്‍ത്തവം എന്നത് എന്തോ മോശം …