ജോലി സമ്മർദ്ദം ആർടിഒ ജീവനക്കാരി ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം
തിരുവനന്തപുരം: തിരുവനന്തപുരം ആർടിഒ ഓഫീസ് ജീവനക്കാരി നേമത്തെ ശരണ്യ ( 32 ) നെയ്യാർ ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം. ഇവരുടെ സ്കൂട്ടറും ,മൊബൈൽ ഫോണും, പേഴ്സും , ചെരിപ്പും ഡാമിന് അടുത്തുനിന്ന് കണ്ടെത്തി. നെയ്യാർ ഡാം പോലീസും ഫയർഫോഴ്സും റിസർവ്വറിൽ തിരച്ചിൽ തുടരുകയാണ്. ഓഫീസിലെ ജോലി സമ്മർദ്ദത്തെ തുടർന്ന് ഇവർ നേരത്തെ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നതായി പറയുന്നു .എന്നാൽ ഇപ്പോൾ മാറ്റം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചതായും അത് ശരണ്യയെ കടുത്ത മാനസിക സംഘർഷത്തിനിടയാക്കിയിരുന്നതായും ഭർത്താവ് സിരീഷ് പറയുന്നു …
Read more “ജോലി സമ്മർദ്ദം ആർടിഒ ജീവനക്കാരി ജലസംഭരണിയിൽ ചാടി മരിച്ചതായി സംശയം”