ഹോർമോസ് കടലിടുക്കിലെ കപ്പൽ ഗതാഗതം : യു .എൻ. സൂക്ഷാ കൗൺസിലിൽ ബഹ്റൈൻ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു

ന്യൂയോർക്ക്: ഹൊർ മുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമവുംസുരക്ഷിതവുമാക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ബഹ്റൈൻഅവതരിപ്പിച്ച പ്രമേയത്തെ സഭയിലെ സ്ഥിരാം ഗങ്ങളായ റഷ്യയും ചൈനയും വീറ്റോ ചെയ്തു. പ്രമേയത്തിന് അനുകൂലമായി 11 രാജ്യങ്ങൾ വോട്ട് ചെയ്തു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു .ഇതോടെ അന്താരാഷ്ട്രതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ നയതന്ത്രനീക്കം പരാജയപ്പെട്ടു. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ 20% വും നടക്കുന്ന ഹോർമോസ് കടലിടുക്കിലെ യുദ്ധസമാന സാഹചര്യങ്ങൾ കണക്കിലെ ടുത്താണ് ബഹ്റൈൻ പ്രമേയം അവതരിപ്പിച്ചത്. എണ്ണ കപ്പലുകൾ സുഗമവും സുരക്ഷിതവുമായി ഹൊർമുസ് കടലിടുക്കിലൂടെ കടന്നു പോവുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുകയായിരുന്നു ബഹറൈന്റെ പ്രമേയത്തിന്റെ ലക്ഷ്യം. എന്നാൽ മേഖലയിലെ സംഘർഷങ്ങളുടെ യഥാർത്ഥ കാരണമായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇടപെടലുകളെ പ്രമേയം പരാമർശിക്കുന്നി ല്ലെന്നും പ്രമേയം ഏക പക്ഷീയമാണെന്നും ചൈനയും റഷ്യയും ആരോപിച്ചു. പ്രമേയത്തിന്റെ പരാജയം വിപണിയിൽ വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആശങ്കയുണ്ട്. മാത്രമല്ല, ചൈനയുടെയും റഷ്യയുടെയും നിലപാടിനോടുള്ള അമേരിക്കയുടെ പ്രതികരണവും വ്യക്തമാകേണ്ടിയിരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page