ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരില്‍ തര്‍ക്കം; യുവാവ് അമ്പയറെ കുത്തിക്കൊന്നു; 2 പേര്‍ക്ക് പരിക്ക്

വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനിടെ ഒരു റണ്ണിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് അമ്പയറെ കുത്തിക്കൊന്നു. കളി നിയന്ത്രിച്ചിരുന്ന മറ്റ് രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന പ്രാദേശികമത്സരം നിയന്ത്രിച്ച അമ്പയര്‍ അജിത്ത് ബാബു(23) ആണ് മരിച്ചത്. ഈ മത്സരം നിയന്ത്രിച്ച ചിരഞ്ജീവിക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ടീമുകള്‍ തമ്മിലായിരുന്നു മാച്ച് നടന്നത്. മത്സരത്തിനിടെ, ഒരു റണ്ണിനെച്ചൊല്ലി കളിക്കാര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. അമ്പയര്‍മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.

എന്നാല്‍, കാണികളിലൊരാളായ കിഷോര്‍(26) ഇതിനെ ചോദ്യംചെയ്തു. മത്സരശേഷവും ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. വാക്കേറ്റത്തിനിടെ കിഷോര്‍ അജിത്തിനെയും ചിരഞ്ജീവിയേയും കുത്തി വീഴ്ത്തി. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും കുത്തേറ്റു. നെഞ്ചിന് കുത്തേറ്റ അജിത് ബാബു സംഭവ സ്ഥലത്ത് മരിച്ചു. സ്വകാര്യ ഫോട്ടോഗ്രാഫറായ കിഷോറിന് നേരത്തേ അമ്പയറുമായി തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവര്‍ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page