യുവാവ് എലിവിഷം കഴിച്ചു മരിച്ചു

കാസര്‍കോട്: എലി വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മീഞ്ച, ജോഡ്ക്കല്ല് ,നവോദയ നഗറിലെ കൃഷ്ണ- ഗിരിജ ദമ്പതികളുടെ മകന്‍ എന്‍ മോഹന(28) ആണ് മരിച്ചത്. മംഗ്‌ളൂരു വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 30ന് രാത്രിയിലാണ് മോഹനയെ വിഷം അകത്തു ചെന്ന് അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നിലഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ചൈത്രയാണ് ഭാര്യ. മകന്‍: അന്‍വിത്. സഹോദരങ്ങള്‍: ബേബി, സുമിത്ര.

ആത്മഹത്യ: വില്ലന്‍ എലിവിഷം

എലിവിഷം കഴിച്ച് ജീവനൊടുക്കുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു. ജില്ലയില്‍ ആത്മഹത്യ ചെയ്യുന്ന കേസുകളില്‍ ഏറ്റവും കൂടുതല്‍ എലിവിഷം കഴിച്ചാണെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വില്പനയില്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍ സാധാരണ കടകളില്‍ പോലും ഇതു ലഭ്യാകുന്നതാണ് കാരണമെന്നു സംശയിക്കുന്നു. ഏറ്റവും അപകടം നിറഞ്ഞതാണ് എലിവിഷമെന്ന് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവരും അഭിപ്രായപ്പെടുന്നു. ഈ വിഷം അകത്തു ചെന്നാല്‍ പെട്ടെന്നുള്ള മരണം ഉണ്ടാകുന്നില്ലെന്നും വൃക്ക, കരള്‍ എന്നീ പ്രധാന അവയവങ്ങളെയാണ് അതു ബാധിക്കുന്നതെന്നും പറയുന്നു. എലിവിഷം അകത്തു ചെന്നവരെ ചികിത്സിക്കുന്നതിനുള്ള കൂടുതല്‍ ചെലവു വേണ്ടിവരുന്നുണ്ടെന്നും പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page