പത്തും പതിനാലും വയസ്സുള്ള ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ബന്ധുവായ മധ്യവയസ്‌കനെതിരെ പോക്‌സോ പ്രകാരം രണ്ടു കേസുകള്‍

കാസര്‍കോട്: പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ 55 കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പീഡനത്തിനു ഇരയായ ആണ്‍കുട്ടികള്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് താമസം. ഇരുവരും അടുത്ത ബന്ധുവായ 55 കാരന്റെ വീട്ടില്‍ എത്തിയപ്പോള്‍ പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഭയം കാരണം പീഡനവിവരം കുട്ടികള്‍ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസവും പീഡനത്തിനു ശ്രമിച്ചപ്പോള്‍ ചെറുത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നു പറയുന്നു. ഇതു സംബന്ധിച്ചും 55കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. പ്രസ്തുത കേസില്‍ മൊഴിയെടുക്കുന്നതിനിടയിലാണ് പീഡനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തായതും പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page