കാസര്‍കോട് നഗരത്തില്‍ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു; അപകടം രാത്രി 11 മണിയോടെ

കാസര്‍കോട്: അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബാങ്ക് റോഡിലാണ് അപകടം. കാര്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. കാറിന്റെ മുന്‍വശം ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റിന്റെ അടിഭാഗം ഇടിഞ്ഞുതൂങ്ങിയനിലയിലാണ്. തൂണ്‍ നിലംപതിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. കാര്‍ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം

കോട്ടയം: സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 12 മലയാളി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കണമെന്ന് വീട്ടുകാര്‍ മുഖ്യമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഇറാനിലെ കെര്‍മാനിലാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുള്ളത്. ഇറാനിലെ കെര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിഎസ്എസ് ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്നവരാണ് വിദ്യാര്‍ത്ഥികളിലേറെയും. വാര്‍ഷിക പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ കുടുംബവുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നില്ലെന്നും കോട്ടയം …

കുംബഡാജെ, അജിലയില്‍ വയോധിക മരിച്ചത് ശ്വാസം മുട്ടിയെന്ന് സൂചന; പിന്നില്‍ ആര്?, അന്വേഷണം ഊര്‍ജ്ജിതമാക്കി ബദിയഡുക്ക പൊലീസ്, പോസ്റ്റ് മോര്‍ട്ടം പരിയാരത്ത്

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ, മൗവ്വാര്‍, അജിലയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് (വെള്ളിയാഴ്ച)പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.മൗവ്വാര്‍ അജിലയിലെ പരേതനായ വെങ്കപ്പഷെട്ടിയുടെ ഭാര്യ പുഷ്പലത വി ഷെട്ടി (72)യെ വ്യാഴാഴ്ച രാവിലെയാണ് വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. ബംഗ്‌ളൂരുവില്‍ താമസിക്കുന്ന സഹോദരി പുത്രി വംഷ …

കായിക രംഗത്ത് മൊഗ്രാല്‍ തിളക്കം: സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ ദില്‍ഷാദ്, ഗുസ്തിയില്‍ സ്വര്‍ണ്ണം നേടി മുഹമ്മദ് യാക്കൂബ്

കുമ്പള: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം അബൂബക്കര്‍ ദില്‍ഷാദ് എംഎല്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയില്‍ ജേഴ്‌സി അണിയും. പരേതനായ പ്രൊഫ: പി സി എം കുഞ്ഞിക്കുശേഷം മൊഗ്രാലില്‍ നിന്ന് സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി ജേഴ്‌സി അണിയുന്ന രണ്ടാമത് താരമാണ് അബൂബക്കര്‍ ദില്‍ഷാദ്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് റഫറിയും ടീം കോച്ചും, മാനേജരുമൊക്കെയായി പ്രവര്‍ത്തിക്കുന്ന എംഎല്‍ അബ്ബാസിന്റെ മകനാണ് അബൂബക്കര്‍ ദില്‍ഷാദ്.2022-23വര്‍ഷം മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മുഹമ്മദ് ഷഹാമത്ത് കെ എം കേന്ദ്ര ഭരണ പ്രദേശമായ ദാമന്‍&ദിയു …

ചെർക്കള -ഉക്കിനടുക്ക അന്തർ സംസ്ഥാന റോഡ് ഗതാഗതയോഗ്യമാ ക്കിയില്ലെങ്കിൽ 19 മുതൽ സ്വകാര്യബസ് അനിശ്ചിത കാല സമരം: ഹാരിസ്

കാസർകോട്: ചെർക്കള – ഉക്കിനടുക്ക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഉടൻ നടപടി ആരംഭിച്ചില്ലെങ്കിൽ 19 മുതൽ ചെർക്കള – കല്ലടുക്ക അന്തർ സംസ്ഥാന റൂട്ടിൽ അനിശ്ചിതകാല ബസ് പണിമുടക്കു സമരമാരംഭിക്കുമെന്നു പ്രൈഡ് ബസ് തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡൻ്റ് ഹാരിസ് പി.എം. എസ് അധികൃതരെ മുന്നറിയിച്ചു. ഈ റോഡിലെ ചെർക്കള മുതൽ ഉക്കിനടുക്കവരെയുള്ള 19 കിലോമീറ്റർ കുണ്ടും കുഴിയുമായിട്ടു ഒരു വർഷം കഴിഞ്ഞു. വാഹനങ്ങൾ കുഴിയിൽ ചാടിച്ചാടി വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാരുടെ നടു തകർന്നു. ബസിനുള്ളിൽ തെറിച്ചു വീണു …

കാറിടിച്ച് മത്സ്യ വിതരണക്കാരൻ ഗുരുതര നിലയിൽ

കുമ്പള : കാറിടിച്ചു മത്സ്യ വില്പനക്കാരനു ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റ ബന്ദിയോട് അടുക്കയിലെ സലീമിനെ (46) ഗുരുതര നിലയിൽ കാസർകോട്ടു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ മീൻ പെട്ടി വെച്ച് മത്സ്യ വിൽപ്പന നടത്തുകയായിരുന്ന സലീമിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവത്രെ. അമിത വേഗതയിലായിരുന്നു കാറെന്നു കാണികൾ പറഞ്ഞു. ഇടിയേറ്റ് അവശനിലയിലായ സലീമിനെ അതേ കാറിലാണ് ആശുപത്രിയിലെത്തിച്ചതെന്നു നാട്ടുകാർ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്: കല്‍പ്പറ്റ സീറ്റ് ലീഗ് ആവശ്യപ്പെടുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് കല്‍പ്പറ്റ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ നീക്കം. ടി. സിദ്ദിഖ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ. ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ഈ ആവശ്യം ഉന്നയിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണികള്‍. വിജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ ജനപ്രിയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നാണ് മുന്നണികളുടെ തീരുമാനം. അതേസമയം, ജെആര്‍പിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തിയതോടെ വയനാട്ടില്‍ സി.കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വവും …

കസ്റ്റഡി കാലാവധി അവസാനിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാവേലിക്കര സബ് ജയിലിലാക്കി

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് പത്തനംതിട്ട മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. ജയിലിന് മുന്നില്‍ യുവമോര്‍ച്ച പ്രവത്തകര്‍ പ്രതിഷേധിക്കുകയും മുട്ടയെറിയുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചോദ്യം ചെയ്യലില്‍ നിസഹകരണം തുടരുന്ന രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ എസ്.ഐ.ടി ആവശ്യപ്പെട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് …

അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ മാതാവ് അമേരിക്കയിൽ അറസ്റ്റിൽ

പി പി ചെറിയാൻ ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ച് വയസ്സും ഏഴ് വയസ്സും പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജൻ എന്ന യുവതിയെ പോലീസ് പിടികൂടിയത്. യുവതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് …

എ.അബ്ദുള്ളക്കുഞ്ഞിഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര ബാങ്കോട്ടെ എ. അബ്ദുല്ല കുഞ്ഞി ഹാജി (ഇണ്ടിഹാജി-72) അന്തരിച്ചു. കരാറുകാരനും വ്യവസായിയുമായിരുന്നു.അന്തരിച്ച വ്യവസായ പ്രമുഖന്‍ കെ.എസ്. അബ്ദുല്ലയുടെ ഭാര്യാസഹോദരനാണ്. ഭാര്യ: ഹാജിറ. മക്കള്‍: ഫാത്തിമത്ത് മഹനും, ബുര്‍ഹാന്‍ ബി.എന്‍.സി., അബ്ദുള്‍ റഹ്‌മാന്‍ ഓഫ് (ഖത്തര്‍), നഫീസത്ത് മിസ്രിയ, മുഹമ്മദ് അഫ്‌സല്‍. മരുമക്കള്‍: ഇബ്രാഹിം ഖലീല്‍, സുബൈര്‍ അഹ്‌മദ് ചൂരി, റഹ്‌മത്ത് നിഷ, ഈ മാന്‍. സഹോദരങ്ങള്‍: എ.യൂസഫ്, ബീവി, എ. ഷാഫി, എ സക്കരിയ, സാറ റാബിയ.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പടക്കത്തിന്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി പൊട്ടിത്തെറിച്ചു

തൃശൂര്‍: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പടക്കത്തിന്റെ പാഴ്‌സലുമായി സഞ്ചരിച്ച ലോറി തീപിടിച്ച് പൊട്ടിത്തെറിച്ചു. തൃശൂര്‍ നടത്തറ ദേശീയപാതയില്‍ ഉച്ചയ്ക്കാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ തീപിടിക്കുകയായിരുന്നു എന്ന് പറയുന്നു. പടക്കമാണെന്ന് പറയാതെയാണ് പാഴ്‌സല്‍ അയച്ചത്, ഇത് നിയമ വിരുദ്ധമാണെന്ന് ജീവനക്കാര്‍ പറയുന്നു. ലോറിയിലുണ്ടായിരുന്ന ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

ജീവിതത്തില്‍ വലിയ ഏകാന്തത തോന്നി; പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് നടി പാര്‍വതി

കൊച്ചി: പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഹൗട്ടര്‍ഫ്ളൈയിലെ പോഡ്കാസ്റ്റായ ദി മെയില്‍ ഫെമിനിസ്റ്റില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. അന്ന് താന്‍ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തത അനുഭവിച്ചു. ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നു. തെറാപ്പിയിലൂടെയാണ് താന്‍ ഇതിനെ മറികടന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യകാലങ്ങളില്‍മോശം തെറാപ്പിസ്റ്റുകളുടെ അടുത്ത് പോകേണ്ടിവന്നതായും പാര്‍വതി പറയുന്നു. രണ്ട് തരം തെറാപ്പികളാണ് ഇപ്പോള്‍ ചെയ്യുന്നത്. ഐ …

പോരാട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ, അന്വേഷണം അട്ടിമറിക്കുമോയെന്ന് ഭയം; 9 വയസ്സുകാരിയുടെ കുടുംബം വിദഗ്ധസമിതിക്ക് മുന്നില്‍ മൊഴി നല്‍കി

പാലക്കാട്: ചികിത്സാ പിഴവുമൂലം കൈപ്പത്തി മുറിച്ചു മാറ്റിയ സംഭവത്തില്‍ 9 വയസ്സുകാരിയുടെ കുടുംബം വിദഗ്ധസമിതിക്ക് മുന്നില്‍ മൊഴി നല്‍കി. ഡിഎംഒ ഓഫീസില്‍ എത്തിയാണ് സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയത്. ഉണ്ടായ സംഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞതായി വിനോദിനിയുടെ കുടുംബം പറഞ്ഞു. വിഷയത്തില്‍ നീതി കിട്ടണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പോരാട്ടം, അന്വേഷണം അട്ടിമറിക്കുമോയെന്ന ഭയമുണ്ടെന്ന് വിനോദിനിയുടെ മാതാവ് പ്രസീത പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫ്രാക്ചര്‍ ചികിത്സക്കിടെയുണ്ടായ പിഴവ് കാരണമാണ് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി …

കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം, ഹൈക്കോടതി വിധി നാളെ

കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ അന്യായമായി ടോള്‍ പിരിക്കുന്നതിനെതിരെ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചു മാറ്റുകയും എംഎല്‍എ ഉള്‍പ്പെടെയുള്ള സമരസമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി 7 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിക്കണമെന്നു സമരസമിതി ഭാരവാഹികളായ സിഎ സുബൈര്‍, അസീസ് കളത്തൂര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി …

മുന്‍ നഗരസഭാ കൗണ്‍സിലര്‍ സൗദാബി അബ്ദുല്ല കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: മുന്‍ നഗരസഭാ കൗണ്‍സിലറും നെല്ലിക്കുന്നിലെ പരേതനായ ഗണേഷ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയുമായ സൗദാബി അബ്ദുല്ല കുഞ്ഞി അന്തരിച്ചു.നെല്ലിക്കുന്ന് വാര്‍ഡിനെ പ്രതിനിധീകരിച്ചു നഗരസഭയിലെത്തിയ ആദ്യ വനിതാ അംഗമായിരുന്നു.റഹീം (സൗദി), പരേതനായ ബഷീര്‍, സാദിഖ് (ഭാരത് ബീഡി), നസീര്‍ (ദുബായ് മീഡിയ), സാഹിറ, കദീജ, സമീറ, സല്‍മ എന്നിവര്‍ മക്കളും, മുഹമ്മദ് കുഞ്ഞി കോട്ടിക്കുളം, ബഷീര്‍ സൂപ്പി തളങ്കര, അബ്ദുല്ല കുഞ്ഞി ചെര്‍ക്കളം, അബ്ദുല്ല കുഞ്ഞി മൊഗ്രാല്‍, സൗദ റഹീം, നബീസ ബഷീര്‍, മറിയംബി സാദിഖ്, ഫൗസിയ നസീര്‍ …

ആരിക്കാടി ടോള്‍ ബൂത്ത്: ബിജെപി പരിഹാരം കാണുമെന്ന് അശ്വിനി; അഷ്‌റഫിന്റെ സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന്

കാസര്‍കോട്: ആരിക്കാടി ടോള്‍ ബൂത്തിന്റെ പേരില്‍ എകെഎം അഷ്‌റഫ് എംഎല്‍എ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍അശ്വിനി അപലപിച്ചു.ആരിക്കാടിയിലെ ടോള്‍ ബൂത്ത് ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുവേണ്ടി ബിജെപി ജില്ലാ സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ അവര്‍ പറഞ്ഞു. ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിയമവിരുദ്ധവും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധവുമാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ നേരത്തെ അറിയിച്ചിരുന്നതായി അറിയിപ്പില്‍ പറഞ്ഞു. …

നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളില്‍ നടി ഭാവനയും? യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും തരംഗമുണ്ടാക്കാനാകുമെന്ന് നേതാക്കള്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളില്‍ നടി ഭാവനയും. ഭാവനയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും തരംഗമുണ്ടാക്കാനാകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ നടിയുമായി ആശയവിനിമയം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. നടിക്ക് സമ്മതമാണെങ്കില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന മുഖ്യാതിഥിയായിരുന്നു. വിവിധ സര്‍ക്കാര്‍ പരിപാടികളിലും ഭാവന പങ്കെടുത്തിരുന്നു. സാമൂഹിക …

ഒരുകോടിരൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി തട്ടിയെടുത്തു

തളിപ്പറമ്പ്: ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശിയും ലൈറ്റ് ആന്റ് സൗണ്ട് നടത്തിപ്പുകാരനുമായ സാദിഖിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്തു.ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് സാദിഖ് എടുത്ത ടിക്കറ്റിനായിരുന്നുവെന്നു പറയുന്നു. ബുധനാഴ്ച രാത്രി സാദിഖ് റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളഞ്ഞയുകയായിരുന്നുവെന്നാണ് പരാതി. പേരാവൂര്‍ പൊലീസ് …