മണല്‍ കടത്ത് വിവരം പൊലീസിനെ അറിയിച്ച യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമം; സംഭവം മഞ്ചേശ്വരം മജിര്‍പ്പള്ളയില്‍

കാസര്‍കോട്: മണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജിര്‍പ്പള്ള, കൊട്‌ലമുഗറുവില്‍ യുവാവിനെ മരവടി കൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചതായാണ് പരാതി. ബോര്‍ക്കളയിലെ ഹരിപ്രകാശ് ഡിസൂസ (37)യാണ് അക്രമത്തിനിരയായത്. ഇയാളുടെ പരാതിയില്‍ ബോര്‍ക്കളയിലെ ആരിഫിനെതിരെ മഞ്ചേശ്വരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ചേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബോര്‍ക്കളയിലെ റോണി ഡിസൂസ എന്നയാളുടെ കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഹരിപ്രകാശ് ഡിസൂസ. ഈ സമയത്ത് സ്ഥലത്തെത്തിയ ആരിഫ് ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും മുഖത്തടിക്കുകയും മരവടി കൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചുവെന്നും മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അനധികൃതമായി മണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചതിനുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page