കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും:പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക് : ലാത്തിചാർജ്

പാലക്കാട്: പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥന്ൾപ്പെടെ അഞ്ചുപേർക്ക് പരിക്കെട്ടു. ആക്രമികളെ പോലീസ് ലാത്തിചാർജ് ചെയ്തു പിരിച്ചു വിട്ടു. കലാസക്കോട്ടിൽ ഇരു റാലികളും കടന്നുപോകുന്നതിനിടെയാണ് കല്ലേറും പിന്നാലെ കൂട്ടത്തല്ലും ഉണ്ടായത്. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷം വഷളായതെന്നു പറയുന്നു.സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെ ഇരുവിഭാഗവും ചിതറിയോടി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page