അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകം; ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍: അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ചു. കേസിലെ ആറാം പ്രതിയായ കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) ഇന്ന് രാവിലെ വീടിനനടുത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. ഇരയുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് വിചാരണക്കോടതി ജാമ്യം നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു.

കേസില്‍ ഒന്‍പത് പ്രതികളാണുള്ളത്. അന്വേഷണ സംഘത്തിന്റെ അപേക്ഷയെ തുടര്‍ന്ന് ഒരു മാസം മുന്‍പ് ഹൈക്കോടതി കേസില്‍ ഉള്‍പ്പെട്ട മറ്റ് എട്ടു പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റി. കൊല്ലപ്പെട്ട രംനാരായണ്‍ ഭാഗേലിന്റെ ഭാര്യയെ അന്ന് ഹാജരാക്കാനും മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17 നാണ് ജാര്‍ഖണ്ഡ് സ്വദേശി രാം നാരായണ്‍ ഭഗേല്‍ ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page