മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്‌സിന കിദ്വായ് (94) അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ നിന്നുള്ള മൊഹ്‌സിന കിദ്വായി ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദീര്‍ഘകാലം എംഎല്‍എയുമായിരുന്നു.

ആറ്, ഏഴ്, എട്ട് ലോക്‌സഭകളില്‍ മീററ്റിനെ പ്രതിനിധീകരിച്ചു. 2004 മുതല്‍ 2016 വരെ ഛത്തിസ്ഗഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. യുപി സര്‍ക്കാരിലും മന്ത്രിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2007ല്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗമായിരുന്നു. ഖലീല്‍ ആര്‍. കിദ്വായ് ആണ് ഭര്‍ത്താവ്. മൂന്ന് പെണ്‍മക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page