നിലവിളക്കില്‍ നിന്നു വസ്ത്രത്തിലേക്ക് തീ പടര്‍ന്നു പിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തളിപ്പറമ്പ്: വീട്ടിലെ നിലവിളക്കില്‍ നിന്ന് തീ പടര്‍ന്ന് വസ്ത്രത്തില്‍ പിടിച്ചതിനെത്തുടര്‍ന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. നെല്ലിപ്പാറ കട്ടയാലിന് സമീപം താഴെ മഞ്ഞക്കാട്ടെ കൊച്ചുപറമ്പില്‍ അമ്മിണി എന്ന പൊന്നമ്മ(77) യാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വീട്ടില്‍ കത്തിച്ചുവെച്ചിരുന്ന നിലവിളക്കില്‍ നിന്ന് തീ പടര്‍ന്ന് അമ്മിണിയുടെ വസ്ത്രത്തില്‍ പിടിക്കുകയായിരുന്നു. പ്രാര്‍ത്ഥനക്കായി വിളക്കിന് സമീപത്തേക്ക് വരുന്നതിനിടെയാണ് തീ പടര്‍ന്നതെന്നു പറയുന്നു. സാരമായി പൊള്ളലേറ്റ അമ്മിണിയെ ഉടന്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.ഭര്‍ത്താവ്: പരേതനായ …

പരവനടുക്കത്തെ സി എല്‍ അഷ്‌റഫ് അന്തരിച്ചു

കാസര്‍കോട്: കലാ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന പരവനടുക്കത്തെ സി എല്‍ അഷ്റഫ് (76) അന്തരിച്ചു. പരേതരായ സി എല്‍ അഹമ്മദ്-ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നൂര്‍ജഹാന്‍ (മഞ്ചേശ്വരം). മക്കള്‍: അഹമ്മദ് റിജാസ്, റഫീസ്, റഷാദ്, റബാഹ്, റയന, റുക്സാന, റൗസ. മരുമക്കള്‍: അസിനാര്‍, സമദ്, നിഷാദ്. ഷഹാന, ഇര്‍ഫാന,സാജിയ.

സിപിസിആര്‍ഐയില്‍ കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം: സംശയത്തിന്റെ വിത്തെറിഞ്ഞ് കര്‍ഷകര്‍; കൃത്യമായ ഉത്തരം നല്‍കി ശാസ്ത്രജ്ഞര്‍

കാസര്‍കോട്: സി പി സി ആര്‍ ഐ പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തെങ്ങു -കവുങ്ങ് കൃഷി സംബന്ധിച്ച വിഷയങ്ങളില്‍ കര്‍ഷകരുടെയും ശാസ്ത്രജ്ഞരുടെയും മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. സിപിസിആര്‍ ഐ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും ‘വയലും വീടും’ കൂട്ടായ്മയുടെയും സഹായസഹകരണത്തോടെ സിപിസിആഐ യില്‍ നടന്ന പരിപാടി ആക്ടിങ് ഡയറക്ടര്‍ ഡോ. അഗസ്റ്റിന്‍ ജെറാര്‍ഡ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. തമ്പാന്‍ ആധ്യക്ഷം വഹിച്ചു. കെ. മണികണ്ഠന്‍ സ്വാഗതവും ഡോ. രവീന്ദ്രന്‍ പാട്ടാളി നന്ദിയും പറഞ്ഞു.മുന്‍ പ്രിന്‍സിപ്പല്‍ …

എം.വി ഗോവിന്ദന് മറവിരോഗം: വി.ഡി സതീശന്‍

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറവിരോഗം ബാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മാത്രമല്ല അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് കാസര്‍കോട്ട് വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമിയുടെ തോളില്‍ 42 വര്‍ഷം കയ്യിട്ടു നടന്ന മാര്‍ക്‌സിസ്റ്റ്കാര്‍ക്ക് അത്രയും കാലം അവര്‍ മതേതര ശക്തിയായിരുന്നു. അവരുമായുള്ള ബന്ധം മാറിയപ്പോള്‍ അവരെ സിപിഎം വര്‍ഗീയവാദികളാക്കുകയും ചെയ്യുന്നു. അക്കാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ വാഴ്ത്തിക്കൊണ്ട് പിണറായി വിജയന്‍ ഇറക്കിയ പ്രസ്താവനകളുണ്ട്. ദേശാഭിമാനി പത്രം ജമാഅത്ത് …

കടുവ വേട്ട: ഏഴംഗസംഘം അറസ്റ്റില്‍; പല്ലും തോലും നഖങ്ങളും പിടികൂടി

കണ്ണൂര്‍: വേട്ടയാടി കൊന്ന കടുവയുടെ തോലും നഖങ്ങളും പല്ലുകളുമായി ഏഴംഗസംഘം അറസ്റ്റില്‍. കല്ലാകണ്ടിയിലെ ശരത്ത്, ചെറുവാഞ്ചേരിയിലെ അക്കോശന്‍ എന്ന വിദുല്‍, തൂവക്കുന്നിലെ ബാലന്‍, ചെറുവാഞ്ചേരിയിലെ സന്ദീപ്, എരുവട്ടി പെനാജി മൊട്ടയിലെ അശ്വിന്‍, കതിരൂര്‍ മലാലിലെ പോച്ചു എന്ന രഖില്‍, ധര്‍മ്മശാലയിലെ രജീഷ് എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.കതിരൂര്‍ – കായലോട് റോഡില്‍ നിന്ന് മലാല്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ വച്ചാണ് സംഘം പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കൊട്ടിയൂര്‍ ഫോറസ്റ്റ് …

ശബരിമല സ്വര്‍ണക്കൊള്ള; എസ്.ഐ.ടി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍ നേരം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. എന്തൊക്കെയാണ് ചോദിച്ചതെന്ന് പറയാനാകില്ല. ചോദ്യം ചെയ്യലില്‍ അസ്വാഭാവികത ഉണ്ടെന്ന് കരുതുന്നില്ല, ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് പറഞ്ഞു. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും, അടൂര്‍ പ്രകാശും ഒന്നിച്ചുള്ള …

വയറില്‍ അസഹ്യമായ വേദന; നടി പേളി മാണി ആശുപത്രിയില്‍

കൊച്ചി: വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി പേളി മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേളി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആശുപത്രി വാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ തന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് തനിക്ക് കിട്ടിയ സന്ദേശങ്ങള്‍ കണ്ട് ഞെട്ടിയെന്നും പേളി പറയുന്നു. വയറില്‍ ഇന്‍ഫെക്ഷനായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമെ ഡിസ്ചാര്‍ജ് ചെയ്യൂ. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. പൂര്‍വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് …

മലപ്പുറത്ത് ഉള്ളിലോറിയില്‍ സ്‌ഫോടകവസ്തു ശേഖരം

മലപ്പുറം: ഉള്ളിലോറിയില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന വന്‍ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് അതിസാഹസികമായി പിടിച്ചു. കെഎല്‍ 10 ബിഎഫ് 8395 ലോറിയില്‍ 130 ചാക്ക് ഉള്ളിക്കടിയില്‍ പെട്ടിക്കുള്ളില്‍ നിറച്ചാണ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. അത്യുഗ്ര സ്‌ഫോടക ശേഷിയുള്ള ജലാറ്റിന്‍സ്റ്റിക്, ഡിറ്റനേറ്റര്‍ വയര്‍ എന്നിവയാണ് പിടികൂടിയത്.ഇന്നലെ രാത്രി എത്തിയ ഉള്ളിലോറിക്കൊപ്പം കാറില്‍ ആളുകള്‍ പിന്തുടരുന്നുണ്ടായിരുന്നു. ലോറിയും കാറും മലപ്പുറം ചെമ്മാട്ടുള്ള ഹോളോബ്രിക്‌സ് കടയ്ക്കുള്ളില്‍ നിറുത്തിയിടുകയായിരുന്നു. ഇതേ സമയത്തു തന്നെ പൊലീസും സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ലോറി ഡ്രൈവര്‍ ഓടി …

കെ.എം മാണിയുടെ തട്ടകമായിരുന്ന പാല ത്രികോണ മത്സരത്തിനൊരുങ്ങി; കൊമ്പുകോര്‍ക്കാന്‍ മാണി സി. കാപ്പനും ജോസ് കെ. മാണിയും ഷോണ്‍ ജോര്‍ജും

കോട്ടയം: കെ.എം മാണിയുടെ തട്ടകമായിരുന്ന പാലാ നിയമസഭാ മണ്ഡലം ത്രികോണ മത്സരത്തിന് തയാറെടുക്കുന്നു. കെ.എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ് കെ. മാണിയും, എന്‍സിപി നേതാവ് മാണി സി.കാപ്പനും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജുമാണ് ഇത്തവണ മണ്ഡലത്തില്‍ കൊമ്പുകോര്‍ക്കുന്നതെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മൂന്ന് പേരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്. 1970 മുതല്‍ കെ.എം മാണിയും കേരള കോണ്‍ഗ്രസും മാത്രമാണ് മണ്ഡലത്തില്‍ ജയിച്ചിരുന്നത്. എന്നാല്‍ കെഎം …

നാടിന് മലിനജലം ഉറപ്പായി; ഒന്നരക്കോടി രൂപയുടെ കുമ്പള മീന്‍ മാര്‍ക്കറ്റ്: പൊലീസും ഹാര്‍ബര്‍ വിഭാഗവും അന്വേഷണത്തില്‍

കുമ്പള: ഒരു കോടി 38 ലക്ഷം രൂപ ചെലവില്‍ കുമ്പളയില്‍ സ്ഥാപിച്ച മീന്‍ മാര്‍ക്കറ്റില്‍ നിന്നു കരിങ്കട്ട പോലുള്ള മലിനജലം റോഡിലൊഴുകുന്നു. ഒന്നരക്കോടിയുടെ ദുര്‍ഗന്ധവും കൊതുകുശല്യവും കൊണ്ടു ജനങ്ങള്‍ വിഷമിക്കുന്നു.കുമ്പള പഞ്ചായത്തില്‍ ഹാര്‍ബര്‍ ഫണ്ട് ഉപയോഗിച്ചാണ് നഗരഹൃദയഭാഗത്ത് ഒരു കൊല്ലം മുമ്പ് മീന്‍മാര്‍ക്കറ്റ് നിര്‍മ്മാണം ആരംഭിച്ചതെന്നു പറയുന്നു. മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ പദ്ധതി രേഖ തയ്യാറാക്കിയവര്‍ കെട്ടിടത്തിന്റെ പ്ലാനും ചെലവും വരച്ചു കൊടുക്കുകയായിരുന്നെന്നു പറയുന്നു. അതിനു മുകളിലുള്ള പല തട്ടുകളും അത് അംഗീകരിക്കുകയും കരാറുകാരന് ഇതുവരെ പകുതിപ്പണം കൊടുക്കുകയും …

വീട്ടില്‍ നിന്നും പോയ യുവതിക്ക് എന്തു സംഭവിച്ചു? മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടില്‍ നിന്നും പോയ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതി. മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുഞ്ചത്തൂര്‍, തലപ്പാടി, മരിയാശ്രമം ചര്‍ച്ച് കോമ്പൗണ്ടിലെ അനീഷ ഡിസില്‍വ (24)യെയാണ് കാണാതായത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മകള്‍ അതിനുശേഷം തിരിച്ചെത്തിയിട്ടില്ല എന്ന് മാതാവ് ജസിന്ത അനിത ഡിസില്‍വ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പൂനയില്‍ എത്തിയതായാണ് വിവരം ലഭിച്ചത്. യുവതിയെ കാണാതായ വിവരം മഞ്ചേശ്വരം പൊലീസ് വിവിധ സംസ്ഥാനങ്ങളിലെ …

കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജ് വിദ്യാര്‍ത്ഥികളെ ടൂര്‍ കൊണ്ടുപോയി പറ്റിച്ചതായി പരാതി; ടൂര്‍ കമ്പനിക്കെതിരെ കേസ്

കാസര്‍കോട്: ടൂര്‍ കൊണ്ടുപോയി വാഗ്ദാനം ചെയ്ത സര്‍വീസ് നല്‍കാതെ വഞ്ചിച്ചതായി പരാതി. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജ് അസി.പ്രൊഫസര്‍ ടി.സബിതയുടെ പരാതിയില്‍ ഫ്യൂച്ചര്‍ ഫ്‌ളൈ കമ്പനിക്കും സ്റ്റാഫിനും എതിരെ കുമ്പള പൊലീസ് കേസെടുത്തു. 4,49,500 രൂപയ്ക്കാണ് കോളജ് അധികൃതരും ടൂര്‍ കമ്പനിയും ധാരണയില്‍ എത്തിയിരുന്നതെന്ന് പരാതിയില്‍ പറഞ്ഞു. ധാരണ പ്രകാരം 2025 നവംബര്‍ 28 മുതല്‍ 2026 ജനുവരി 26 വരെയുള്ള തീയതികളിലായി ടൂര്‍ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് 3,32,000 രൂപ ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തു. എന്നിട്ടും വാഗ്ദാനം …

ലഞ്ച് ബോക്‌സ് ഇനി ചുമന്ന് നടക്കേണ്ട; ഷൂസിനടിയിലെ അറയില്‍ ബട്ടര്‍ ചിക്കന്‍ വയ്ക്കുന്ന ഐഡിയയുമായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍; ആളുകള്‍ എന്തുപറയുന്നുവെന്ന് അറിയാം

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പല വീഡിയോകളും വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ആളുകളുടെ മനസിനെ കീഴടക്കുന്ന വെറൈറ്റി വീഡിയോകളായിരിക്കണം എന്നുമാത്രം. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ജൂലിയറ്റ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഷൂസിനടിയില്‍ തയാറാക്കിയ പ്രത്യേക അറയില്‍ ബട്ടര്‍ ചിക്കന്‍ വയ്ക്കുന്നതിന്റെ വീഡിയോ ആണ് ജൂലിയറ്റ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വെറൈറ്റി വീഡിയോ ആണ് ഇതെന്നാണ് പലരുടേയും അഭിപ്രായം. ലഞ്ച് ബോക്‌സ് ചുമക്കാന്‍ മടിയുള്ളവര്‍ക്ക് എന്തുകൊണ്ടും ഈ വിദ്യ ഉപകരിക്കുമെന്നാണ് …

വിദേശ താരങ്ങള്‍ എത്തി; കാനത്തൂരില്‍ ഫുട്‌ബോള്‍ മാമാങ്കം ഇന്നു മുതല്‍

കാസര്‍കോട്: കാനത്തൂര്‍ ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ മാമാങ്കത്തിനു ഇന്ന് (ശനി) തുടക്കം. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിന് ഘാന, ഐവറികോസ്റ്റ്, ഉഗാണ്ട എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ എത്തി. ഇവര്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും.ജില്ലയിലെ എട്ടു ടീമുകളാണ് ഫെബ്രുവരി 14 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ടൂര്‍ണ്ണമെന്റിനു വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 3000 പേര്‍ക്ക് ഇരിക്കാനുള്ള ഗാലറിയാണ് …

ശബരിമല സ്വര്‍ണ്ണക്കൊള്ള: എസ്‌ഐടി വീണ്ടും അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വലതു മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അടൂര്‍ പ്രകാശിനെ നേരത്തെയും ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ചോദ്യം ചെയ്യലെന്നറിയുന്നു.പോറ്റി ശബരിമലയില്‍ നിന്നു മോഷ്ടിച്ച സ്വര്‍ണ്ണം കര്‍ണ്ണാടകയിലെ വ്യാപാരി ഗോവര്‍ധനു കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് പോറ്റി സോണിയാഗാന്ധിയെ കണ്ടതെന്നു സംശയിപ്പിക്കുന്ന …

ക്ഷേത്ര പരിസരത്ത് മാംസവും എല്ലിന്‍ കഷണങ്ങളും; കര്‍ണ്ണാടകയില്‍ സംഘര്‍ഷം

ബംഗളൂരു: ബെള്ളാരിയില്‍ ക്ഷേത്ര പരിസരത്തു മാംസവും എല്ലുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു.നാഗലക്കേസരി വീര ബാലാഞ്ജനേയ ക്ഷേത്ര പരിസരത്തു പ്ലാസ്റ്റിക് കവറുകളിലാണ് മാംസവും എല്ലിന്‍ കഷണങ്ങളും കാണപ്പെട്ടത്. ക്ഷേത്ര പൂജാരിയാണ് ഇത് ആദ്യം കണ്ടത്. അദ്ദേഹമതു പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മാംസവും എല്ലിന്‍ കഷണങ്ങളും മാറ്റിയെങ്കിലും വിവരമറിഞ്ഞു ജനക്കൂട്ടം ക്ഷേത്ര പരിസരത്തു പ്രതിഷേധവുമായി തടിച്ചു കൂടി. മതസംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ കരുതിക്കൂട്ടി മലിനവസ്തുക്കള്‍ ക്ഷേത്രത്തിലേക്ക് എറിഞ്ഞതാണെന്നും പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്തു പൊലീസ് …

സമസ്ത നൂറാം വാര്‍ഷികം: സമാപന പൊതുസമ്മേളനം നാളെ; ഡിഐജി കുണിയയില്‍ എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി, ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം, 12 നിര്‍ദ്ദേശങ്ങളുമായി ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിനു സമാപനം കുറിച്ചു കൊണ്ടുള്ള പൊതു സമ്മേളനം നാളെ (ഞായര്‍) കുണിയയില്‍ നടക്കും. നാലു ലക്ഷത്തില്‍പ്പരം ആള്‍ക്കാര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ റെക്ടര്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുഖ്യപ്രഭാഷണവും പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ശതാബ്ദി സന്ദേശവും നടത്തും. …

വിമാനം വഴി 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്ത്; ഐടി ജീവനക്കാരായ ആറ് മലയാളികള്‍ കസ്റ്റംസ് പിടിയില്‍

ചെന്നൈ: തായ്‌ലന്റില്‍ നിന്ന് വിമാനം വഴി 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയ കേസില്‍ ഐടി ജീവനക്കാരായ ആറ് മലയാളികളെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. തായ്ലന്‍ഡില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളില്‍ രണ്ടുസംഘമായാണ് ഇവരെത്തിയത്. 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇതിന് 23 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി. ആദ്യമെത്തിയ നാലംഗ സംഘം വിമാനത്താവളത്തില്‍ കസ്റ്റംസിനെ കണ്ട് …