-പി പി ചെറിയാന്‍
കാരോള്‍ട്ടന്‍ (ഡാളസ്): വൈ.എം.ഇ.എഫ് ഗാനസന്ധ്യ നവംബര്‍ മൂന്നിനു സന്ധ്യക്കു കാരോള്‍ട്ടന്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ നടക്കും.
ടി.കെ ശാമുവല്‍ ഗാനങ്ങളും ഗാന പശ്ചാത്തലവും വിവരിക്കും. കേരളത്തില്‍ നിന്നും എത്തിയിട്ടുള്ള ഗായകന്‍ സ്വരാജ്, പശ്ചാത്തല സംഗീത സംഘാംഗങ്ങളായ ബിജു ചെറിയാന്‍, ലാലു ജോയ്, തോമസ് യു.കെ എന്നിവവരാണ് പരിപാടി ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഗാനസന്ധ്യയില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് വൈ എം ഇ എഫ് ഭാരവാഹികള്‍ അറിയിച്ചു.