-പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഫ്രാന്‍സിസ് ‘ഹൂസ്റ്റണിലെ എലിസബത്ത് രാജ്ഞി’ എന്ന് അറിയപ്പെട്ടിരുന്ന എലിസബത്ത് ഫ്രാന്‍സിസ്, 115-ാം വയസ്സില്‍ അന്തരിച്ചു. ഫ്രാന്‍സിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം.1909-ലായിരുന്നു ജനനം. രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും അമേരിക്കയുടെ പൗരാവകാശ പോരാട്ടത്തിലൂടെയും ജീവിച്ചു. 20 പ്രസിഡന്റുമാര്‍ അധികാരത്തില്‍ വരുന്നതും കണ്ടു.
തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ടെക്‌സസിലെ ഹൂസ്റ്റണില്‍ താമസിച്ചിരുന്ന ഫ്രാന്‍സിസ് അവരുടെ പള്ളിയില്‍ ജോലി ചെയ്യുകയും പ്രാദേശിക ടിവി സ്റ്റേഷനില്‍ ഒരു കോഫി ഷോപ്പ് നടത്തുകയും ചെയ്തിരുന്നു. ദൈവഭക്തിയാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് അവര്‍ പറഞ്ഞു. ‘സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിയുന്നില്ല, കാരണം ദൈവം സ്‌നേഹമാണ്’-എന്ന ബൈബിള്‍ വചനം അവര്‍ എടുത്തുകാട്ടിയിരുന്നു.