-പി പി ചെറിയാന്
സാന്‍ ഫ്രാന്‍സിസ്കോ: പെന്‍സില്‍വാനിയയിലെ മക്ഡൊണാള്‍ഡ്സില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്നെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചതായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. സുന്ദര്‍ ഫോണില്‍ തന്നെ വിളിച്ചു അഭിനന്ദിക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു. ഗൂഗിളില്‍ ഏറ്റവും വലിയ ഈവന്റുകളില്‍ ഒന്നാണ് മക്ഡൊണാള്ഡിലുണ്ടായതെന്നായിരുന്നു അഭിനന്ദനം-ട്രംപ് കൂട്ടിച്ചേര്‍ത്തു.
പെന്‍സില്‍വാനിയയിലെ ഒരു റാലിയില്‍ ട്രംപ് ഇത് ആവര്‍ത്തിച്ചു. പിച്ചൈയെ ‘ഒരു മികച്ച വ്യക്തി, വളരെ മിടുക്കന്’ എന്ന് പരാമര്‍ശിക്കുകയും ‘ഗൂഗിളിന്റെ തലവന്‍’ എന്ന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. പിച്ചൈയുടെ അഭിപ്രായം ട്രംപ് ആവര്‍ത്തിച്ചു.
ട്രംപിന്റെ അവകാശവാദങ്ങള്‍ പിച്ചൈ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പിച്ചൈയെ കൂടാതെ, ആപ്പിള്‍ സിഇഒ ടിം കുക്ക്, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ള മറ്റ് സാങ്കേതിക വിദഗ്ധരും ഇത്തരത്തില്‍ തന്നെ കുറിച്ച് പ്രശംസിച്ചെന്ന് ട്രംപ് വിശദീകരിച്ചു. ഇവരുടെ സംസാരത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.