കാസര്‍കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു നടത്താനിരുന്ന മഹാത്മാഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരമലബാര്‍ ജലോത്സവം മാറ്റിവച്ചു. നീലേശ്വരം, അഞ്ഞൂറ്റമ്പലം, വീരര്‍കാവ് കളിയാട്ടത്തിനു ഇടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജലോത്സവം മാറ്റിയത്. തേജസ്വിനി പുഴയില്‍ കോട്ടപ്പുറം, അച്ചാംതുരുത്തി പാലത്തിനു സമീപത്താണ് ജലോത്സവം നടത്താന്‍ തീരുമാനിച്ചിരുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.