തിരുവനന്തപുരത്ത് ഒന്നര ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നം പിടിയില്‍; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റില്‍ ഒന്നര ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടിച്ചു. കാരേറ്റിലെ ഒരു ഗോഡൗണില്‍ നിന്നാണ് 40 ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. ഇത് 1480 കിലോഗ്രാമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്ഥലവാസിയായ ഷംനാദ് എന്നയാളെ അറസ്റ്റു ചെയ്തു. ഇയാള്‍ വാടകക്കെടുത്താണ് ഗോഡൗണ്‍ ഉപയോഗിച്ചിരുന്നതെന്നു പറയുന്നു.
ഗോഡൗണില്‍ കണ്ട ചാക്കുകെട്ടുകളില്‍ സംശയം തോന്നിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page