ടി എൻ. പ്രതാപനെ കൈവിടാതെ കോൺഗ്രസ്; കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു

ന്യൂഡൽഹി: ടി.എൻ. പ്രതാപനെ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശ്ശൂർ സിറ്റിങ് എം.പിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് പ്രസിഡന്റാക്കാനുള്ള നിർദേശം എ.ഐ.സി.സി. പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രക്കുറിപ്പ് ഇറക്കി. സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ സിറ്റിംഗ് എംപിയായ പ്രതാപന്റെ പേര് വന്നില്ല. സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കാൻ തയ്യാറെടുക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിൽ ടി.എൻ. പ്രതാപൻ മണ്ഡലത്തിൽ …

കുമ്പളയിൽ കോഴിക്കട ഉടമയെ കടയിൽക്കയറി വെട്ടിപ്പരിക്കൽപ്പിച്ചു; തടയാൻ ചെന്നയാളുടെ കാലിനും വെട്ടേറ്റു; ഇരുവരും ആശുപത്രിയിൽ

കാസർകോട്: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കട ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ചയാളുടെ കാലിനു വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വെട്ടേറ്റു ഗുരുതരമായി പ രിക്കേറ്റ കുമ്പള മാർക്കറ്റ് റോഡിലെ ചിക്കൻ സെന്റർ ഉടമ മാട്ടങ്കുഴിയിലെ അൻവർ (44), കഞ്ചിക്കട്ടയിലെ കെ.എ. ഇബ്രാഹിം (43) എന്നിവരെ ജില്ലാസഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചിക്കൻ സെന്ററിലായിരുന്നു അക്രമം. കടയിലെത്തിയ ശാന്തിപ്പള്ളയിലെ ആരിഫും കടയുടമ അൻവറും തമ്മിൽ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തു കയായിരുന്നു. അതിനിടയിൽ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ആരിഫ് …

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി; എന്താണ് ഈ നിയമം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നിലവിൽ (CAA) വന്നു. ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2019ൽ പാർലമെൻ്റ് പാസാക്കിയ സിഎഎ, ഇന്ത്യയിലുടനീളം തീവ്രമായ ചർച്ചകൾക്കും വ്യാപക പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌തതോടെയാണ് നിയമം പ്രാബല്യത്തിലായത്. ബിജെപിയുടെ 2019 …

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് രമേശ് ചെന്നിത്തല

കാസർകോട് : ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നു കോൺ. നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുമെന്നും ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ ആ നിയമം നടപ്പിലാക്കില്ലെന്നും എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗമായ രമേശ് ചെന്നിത്തല പറഞ്ഞു. കാസർകോട് പാർലമെന്റ് മണ്ഡലം നേതൃതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. പി …

മാസപ്പിറവി കണ്ടു; ഇനി വ്രതശുദ്ധിയുടെ നാളുകൾ; നാളെ റമദാൻ ഒന്ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങൾ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുർആൻ പാരായണത്തിന്റെ, പ്രാർഥനയുടെ, വിശുദ്ധിയാൽ നിറയും. ഒരു മാസം നീണ്ടു നിൽക്കുന്ന പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന വ്രതക്കാലമാണ്. പുലർച്ചെ 5.30 ഓടെ വ്രതാരംഭം തുടങ്ങും. വൈകീട്ട് 6 45 വരെ നീണ്ടു നിൽക്കുന്ന 13 മണിക്കുറിലേറെ ദൈർഘ്യമുള്ള പകലാണ് ഇപ്രാവശ്യത്തെ നോമ്പ്. അന്നപാനീയങ്ങൾ വെടിഞ്ഞ് …

യുവാവിനെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മലപ്പച്ചേരിപന്നിപ്പാറ സ്വദേശിയും മരംമുറി തൊഴിലാളിയുമായ കാരയിൽ വീട്ടിൽ പ്രമോദ് (40) ആണ് മരിച്ചത്. അവിവാഹിതനാണ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീട്ടുകാർ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും ഉണ്ടച്ചിയുടെയും മകനാണ്. …

ദൃശ്യ മാധ്യമങ്ങളെക്കുറിച്ചുള്ള പരാതികൾ ഇവിടെ സ്വീകരിക്കും; കേബിള്‍ ടി.വി നിയന്ത്രണത്തിനായി ജില്ലാതല നിരീക്ഷണ സമിതി രൂപീകരിച്ചു

കാസർകോട്: കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ട് നടപ്പിലാക്കുന്നതിനായി സ്വകാര്യ, ടി.വി ചാനലുകളെ നിരീക്ഷിക്കുന്നതിനും നിയമ ലംഘനം നടന്നാല്‍ നടപടി എടുക്കുന്നതിനുമായി ജില്ലാതല നിരീക്ഷണ സമിതി കാസർകോട്ട് രൂപീകരിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ മെമ്പര്‍ സെക്രട്ടറിയുമായാണ് സമിതി രൂപീകരിച്ചത്. ജില്ലാപൊലീസ് മേധാവി പി.ബിജോയ്, ജില്ലയിലെ വനിതാ കോളേജ് പ്രതിനിധിയായി തന്‍ബീഹുല്‍ ഇസ്ലാം വിമന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ടി.പി.ജലീല്‍, സൈക്കോളജി കമ്മ്യൂണിക്കേഷന്‍ പ്രതിനിധിയായി അക്കാദമിക രംഗത്ത് …

സ്നേഹവും സമത്വവും നിലനിൽക്കണമെങ്കിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരണം; ഇത്തവണ ദക്ഷിണേന്ത്യ ഇന്ത്യയുടെ ഭാവി നിർണയിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

കാസർകോട്: സ്നേഹവും സമത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കാസർകോട് പാർലിമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാഞ്ഞങ്ങാട് നൂർ മഹൽ ഗ്രൗണ്ടിൽ നടന്ന പാർലിമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സമത്വവും നിലനിർത്തുക എന്നതാണ് നമ്മുടെ സംസ്കാരം. വ്യത്യസ്ഥതകൾ നിറഞ്ഞ ഇന്ത്യയിൽ വോട്ടിന് വേണ്ടി ഭരണാധികാരികൾ ജനങ്ങളുടെ …

പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം; കാഴ്ച പരിമിതിയുള്ള കര്‍ഷകന് ഗുരുതര പരിക്ക്

കാസർകോട്: പട്ടാപ്പകല്‍ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ആക്രമണം. കാഴ്ചപരിമിതിയുള്ള കര്‍ഷകന് ഗുരുതര പരിക്ക്. പെരിയ താന്നിയടി സ്വദേശി ഏറ്റുമാനൂക്കാരന്‍ ഇ.എം.ബാബു (56) വിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കവുങ്ങിന്‍ തോട്ടം നനയ്ക്കാന്‍ മോട്ടര്‍ ഓണ്‍ ചെയ്യുന്നതിനായി എത്തിയതായിരുന്നു ബാബു. ഈ സമയത്തെ സമീപത്തെ തോട്ടില്‍ നിന്നും വെള്ളം കുടിച്ചശേഷം പാഞ്ഞുപോവുകയായിരുന്ന കാട്ടുപന്നിയാണ് ബാബുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ബാബുവിന്റെ വലതു തുടയ്ക്ക് ആഴത്തില്‍ മുറിവുകളേറ്റു. ധാരാളം രക്തം വാര്‍ന്നുപോയി. ബാബുവിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ …

‘എക്കാലവും ചക്ക വീണാൽ മുയൽ ചാവില്ല, 2019 ഓര്‍ത്ത് ജനങ്ങൾക്ക് പശ്ചാത്താപം’; എം വി ബാലകൃഷ്ണൻ

‘ കാഞ്ഞങ്ങാട്:രാഹുൽ​ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു എന്ന പ്രചാരണവും മറ്റനേകം ക്യാമ്പയിനുകളുമാണ് 2019ൽ ഇടത് മുന്നണിയ്ക്ക് കാസര്‍കോട് സീറ്റ് നഷ്ടമാകാൻ ഇടയാക്കിയതെന്നും 2019 ഓര്‍ത്ത് ജനങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും എക്കാലവും ചക്ക വീണാൽ മുയൽ ചാവില്ലെന്നും എൽഡിഎഫ് കാസര്‍കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണൻ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ വോട്ടങ്കം 24ൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. ഒരിടത്തും തന്നെ ആളുകൾക്ക് പരിചയപ്പെടുത്തേണ്ടി വന്നിട്ടില്ല. പടിപടിയായി കയറി വന്നത് കൊണ്ട് ജനങ്ങൾക്ക് പേരെടുത്ത് …

മൈസൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് 2 മലയാളി വിദ്യാർഥികൾ മരിച്ചു

മൈസൂരു: മൈസൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം മുണ്ടക്കയം സ്വദേശി ജീവന്‍ ടോം(21), കുണ്ടറ പെരുമ്പുഴ സ്വദേശി അശ്വിന്‍ പി.നായര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്ക് പോകവെയായിരുന്നു അപകടം.ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്. മൈസൂരു ശക്തിനഗറിലാണ് ജീവന്‍ …

അതി ദാരുണം; ഉൽസവ പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു

വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. മരിച്ച ജിത്തു ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവം കാണാനായി എത്തിയതായിരുന്നു ജിത്തു. അമ്പല പരിസരത്ത് വെച്ച് മദ്യപിച്ചെത്തിയ രാജനുമായി തർക്കം നടന്നിരുന്നു. കയ്യാങ്കളിയിലെത്തിയതോടെ നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിടുകയായിരുന്നു. അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും കണ്ട് മുട്ടിയപ്പോൾ തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് …

ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് ഭാര്യവീട്ടിൽ തൂങ്ങിമരിച്ചു. അമ്പലത്തറ പാറപ്പള്ളി സ്വദേശി നദീർ (29) ആണ് പൂച്ചക്കാട്ടുള്ള ഭാര്യവീട്ടിൽ മരിച്ചത്. വെളളിയാഴ്ച വൈകീട്ടാണ് സംഭവം. ഡ്രൈവറായിരുന്നു നദീർ. പാറപ്പള്ളി കാട്ടിപ്പാറയിലെ ബദറുദ്ദീനിന്റെയും മറിയത്തിന്റെയും മകനാണ്.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു;വയനാട്ടിൽ രാഹുൽ ഗാന്ധി, തൃശ്ശൂരിൽ കെ മുരളീധരൻ, വടകരയിൽ ഷാഫി പറമ്പിൽ; സിറ്റിംഗ് സീറ്റിൽ ടി എൻ പ്രതാപൻ പുറത്ത്

ന്യൂഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് കോൺഗ്രസ് വെള്ളിയാഴ്ച പുറത്തിറക്കിയത്. കേരളത്തിൽ മത്സരിക്കുന്ന 16 സീറ്റുകളിലെത് അടക്കമുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് …

കാഞ്ഞങ്ങാട് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല; ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയം

കാസർകോട്: കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് സംശയം. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്തെ പടിഞ്ഞാറെ റെയിൽ ട്രാക്കിലാണ് ട്രെയിൻ തട്ടിമരിച്ച നിലയിൽ യുവാക്കളെ കണ്ടെത്തിയത്. ട്രെയിന്‍ തട്ടിയാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ സമീപം കണ്ടെത്തിയ എ ടി എം കാര്‍ഡില്‍ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. അതുകൊണ്ടുതന്നെ മരിച്ച ഇരുവരും ഉത്തരേന്ത്യയില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണെന്നാണ് സംശയം. …

ബന്തിയോട് മുട്ടം ഗേറ്റിലെ അപകടം; പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു

കാസര്‍കോട്: ബന്തിയോട് മുട്ടം ഗേറ്റിനു സമീപം വാഹന അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. മഞ്ചേശ്വരം ബഡാജെ മേലങ്കടി റോഡ് സ്വദേശി മുഹമ്മദ് ആമീൻ മഹറൂഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ദേശീയപാത മുട്ടം ഗേറ്റിൽ വച്ച്ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഉപ്പള നയ ബസാർ സ്വദേശി മുഷ്ഹാബി(21)നെയും സുഹൃത്ത് മഹറൂഫിനെയും ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ 12 മണിയോടെ …

മുഖ്യപ്രതി സിൻജോ ജോൺസൺ ബ്ലാക്ക് ബെൽറ്റ്; കൈവിരലുകൾ കൊണ്ട് സർവ്വശക്തിയും ഉപയോഗിച്ചു സിദ്ധാർത്ഥന്റെ കണ്ഠനാളം അമര്‍ത്തി; വെള്ളം പോലും ഇറക്കാൻ ആയില്ല; കൊല അതിക്രൂരം !

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യ പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധ‍ാ‍‍ര്‍ത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്. പഠിച്ച കഴിവുകൾ എല്ലാം പയറ്റി നോക്കിയിട്ടുണ്ട്. …

എം എസ് എഫിന്റെ കാസർകോട് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: വയനാട്, പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് കലക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.കാസര്‍കോട് ഗവ. കോളേജിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിനു മുന്നിലെത്തിയപ്പോള്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.മാര്‍ച്ച് എന്‍എ നെല്ലിക്കുന്ന് എം …