പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം; കാഴ്ച പരിമിതിയുള്ള കര്‍ഷകന് ഗുരുതര പരിക്ക്

കാസർകോട്: പട്ടാപ്പകല്‍ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ആക്രമണം. കാഴ്ചപരിമിതിയുള്ള കര്‍ഷകന് ഗുരുതര പരിക്ക്. പെരിയ താന്നിയടി സ്വദേശി ഏറ്റുമാനൂക്കാരന്‍ ഇ.എം.ബാബു (56) വിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കവുങ്ങിന്‍ തോട്ടം നനയ്ക്കാന്‍ മോട്ടര്‍ ഓണ്‍ ചെയ്യുന്നതിനായി എത്തിയതായിരുന്നു ബാബു. ഈ സമയത്തെ സമീപത്തെ തോട്ടില്‍ നിന്നും വെള്ളം കുടിച്ചശേഷം പാഞ്ഞുപോവുകയായിരുന്ന കാട്ടുപന്നിയാണ് ബാബുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ബാബുവിന്റെ വലതു തുടയ്ക്ക് ആഴത്തില്‍ മുറിവുകളേറ്റു. ധാരാളം രക്തം വാര്‍ന്നുപോയി. ബാബുവിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ മകന്‍ ആല്‍വിന്‍ കല്ലെടുത്തെറിഞ്ഞ് പന്നിയെ ഓടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബന്ധുവായ ജെംസസ് മാത്യുവും ഓടിയെത്തി ബാബുവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഏറെ നാളുകളായി താന്നിയടി, തടിയംവളപ്പ് പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ ഫണ്ടില്‍ നിന്ന് 35ലക്ഷം പിന്‍വലിച്ച സംഭവം: മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ എസ്.എം.സി ചെയര്‍മാന്‍മാര്‍ പൊലീസില്‍ പരാതി നല്‍കി; വിജിലന്‍സിനും ഡിഡിക്കും പരാതി

You cannot copy content of this page