യുവാവിനെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മലപ്പച്ചേരിപന്നിപ്പാറ സ്വദേശിയും മരംമുറി തൊഴിലാളിയുമായ കാരയിൽ വീട്ടിൽ പ്രമോദ് (40) ആണ് മരിച്ചത്. അവിവാഹിതനാണ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീട്ടുകാർ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും ഉണ്ടച്ചിയുടെയും മകനാണ്. സഹോദരിമാർ: ശൈലജ, സുമതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page