പിലിക്കോട്ടെ സിപിഎം നേതാവ് വി.പി നാരായണൻ അന്തരിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു

കാസർകോട്: സിപിഎം നേതാവും പിലിക്കോട് മുൻ പഞ്ചായത്ത് അംഗവുമായിരുന്ന വി.പി നാരായണൻ(69) അന്തരിച്ചു. അഭിവക്ത കൊടക്കാട് ലോക്കൽ കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ കൊടക്കാട് വില്ലേജ് സെക്രട്ടറി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ, പാർട്ടിയുടെ വളണ്ടിയർ ജില്ലാ വൈ ക്യാപ്റ്റൻ, ഓട്ടോ തൊഴിലാളി യൂണിയൻ( സിഐടിയു) കാലിക്കടവ് ഡിവിഷൻ സെക്രട്ടറി, കൊടക്കാട് ബേങ്ക് ഭരണ സമിതിയംഗം, പുത്തിലോട്ട് ജനകീയ വായനശാല സെക്രട്ടറി, തിരുവനന്തപുരം എ.കെ.ജി സെൻ്റർ ജീവനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർട്ടി പ്രവർത്തതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ ജയിൽ …

കുമ്പള റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ട വയോധികനെ അഗതിമന്ദിരത്തിലേക്ക് മാറ്റി

കാസർകോട്: കുമ്പള റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ട വയോധികനെ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അവശനിലയിൽ പുതുതായി നിർമ്മിക്കുന്ന വിശ്രമമുറിയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവർമാർ ചേർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കുമ്പള പൊലീസ് അധികൃതരെ വിവരമറിയിച്ചു. പൊലീസ് എത്തിയതിനു ശേഷം വയോധികനോട് മേൽവിലാസം ആരാഞ്ഞു. തലശ്ശേരിയാണ് സ്വദേശം എന്ന് വ്യക്തമായി. 65 വയസ്സ് പ്രായമുള്ള മോഹനൻ എന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. കുമ്പളയിലും പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് …

ഇന്നും മഴ തന്നെ, കാസർകോട് അടക്കം നാലു ജില്ലകളിൽ യെല്ലോ അലർട്ട്, നാല് ദിവസം മഴ തുടരും

ന്യൂനമർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. കാസർകോട് അടക്കം നാല് ജില്ലകളിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെയുള്ള ന്യൂനമർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് …

ഒടുവിൽ കെഎസ്ഇബി തോറ്റു, 30 മണിക്കൂറിനു ശേഷം അജ്മലിന്റെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിച്ചു, ഇത് പോരാട്ടത്തിന്റെ വിജയം എന്ന് പിതാവ് റസാഖ്

തിരുവനന്തപുരം: തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസ് ആക്രമണത്തെത്തുടര്‍ന്ന് അജ്മലിന്റെ വീട്ടില്‍ കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു. കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.അതേസമയം തഹസിൽദാരുടെ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ റസാഖും കുടുംബവും തയ്യാറായില്ല.ശനിയാഴ്ചയായിരുന്നു അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധത്തെ തുടർന്ന് 30 മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അജ്മലിന്‍റെ പിതാവ് റസാഖ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവർക്കും നന്ദി ഉണ്ടെന്ന് റസാഖിന്‍റെ ഭാര്യ മറിയം പറഞ്ഞു. ബില്‍ …

സഖാക്കൾക്ക് പണത്തോട് ആർത്തി, പാർട്ടിയിലേക്ക് വരുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കാൻ, ദൈവ വിശ്വാസികളെയും കൂടെ നിർത്തണം; എം വി ഗോവിന്ദൻ

തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം. നേരത്തെയും സമാനമായ വിമർശനം എം വി ഗോവിന്ദൻ ഉന്നയിച്ചിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്ന് പാർട്ടിക്ക് തന്നെ കണക്കുകൾ പിഴച്ചു. അത് ഗുരുതര വീഴ്ചയാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുത്. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രങ്ങളിൽ ഇടപെടണം. വിശ്വാസികളെയും …

സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ പി.വി.വിശ്വനാഥന്‍ അന്തരിച്ചു: വെള്ളം എന്ന സിനിമയിലൂടെ പിന്നണി ഗായകനായി

തളിപ്പറമ്പ്: യുവ സിനിമാപിന്നണി ഗായകനും പാരലല്‍ കോളേജ് അധ്യാപകനുമായ കീഴാറ്റൂരിലെ പി.വി.വിശ്വനാഥന്‍(55) അന്തരിച്ചു. മില്‍ട്ടണ്‍സ് കോളേജിലെ മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്‍ മുളി കുന്നുംപുറത്ത് നിര്‍മ്മിച്ച വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ബി.കെ.ഹരിനാരായണന്‍ എഴുതി ബിജിബാല്‍ ഈണം പകര്‍ന്ന ഒരു കുറി കാണാന്‍ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദായോം പന്ത്രണ്ട് എന്ന സിനിമയിലെ ചക്കിക്കൊച്ചമ്മേ എന്ന ഗാനവും ആലപിച്ചിരുന്നു. വിശ്വനാഥന്‍ നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്നുപരേതനായ പി.വി.കുഞ്ഞിക്കണ്ണന്‍-കാര്‍ത്യായനി ദമ്പതികളുടെ …

കളിക്കാൻ പോയ കുട്ടികൾ തിരിച്ചു വന്നപ്പോൾ കണ്ടത് ചേതനയറ്റ മാതാപിതാക്കളെ; ചെറുപുഴ പ്രാപ്പൊയിലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലിൽ എയ്യന്‍കല്ലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സനോജ്(40), ഭാര്യ സനിത(35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിലാണ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കളിക്കാന്‍ പോയിരുന്ന ഇവരുടെ മക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ടി …

കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ

ആലപ്പുഴ: അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ കണ്ടെത്തി. അമ്പലപ്പുഴ കോമന മണ്ണാരു പറമ്പിലെ രാധാകൃഷ്ണൻ്റെ മകൻ മുകേഷിൻ്റെ മൃതദേഹമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലുണ്ടായ വഴക്കിനിടയിൽ താൻ ക്ഷേത്രക്കുളത്തിൽ ചാടി മരിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. രാവിലെ ക്ഷേത്രകുളത്തിനടുത്തു ചെരുപ്പും ബൈക്കും കണ്ട നാട്ടുകാർ വിവരം പൊലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചു. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ മുതദേഹം കുളത്തിൽ നിന്നു കരക്കെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി …

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കോട്ടയം: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ ഏലപ്പാറയിലെ ജയദാസാണ് മരിച്ചത്. കോട്ടയം കാണക്കാരി അമ്പലക്കവലയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം ഏറ്റുമാനൂരിലേക്കു പോവുകയായിരുന്ന ഓട്ടോയും വൈക്കത്തേക്കു പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

ബസിനു മുന്നില്‍ വടിവാള്‍ വീശി വിരട്ടി യാത്ര; ഓട്ടോ ഡ്രൈവര്‍ വലിയ പറമ്പ് സ്വദേശി പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ ബസിന് മുന്നില്‍ വടിവാള്‍ വീശി ഭീതി പരത്തിയ ആള്‍ പിടിയില്‍. ഓട്ടോറിക്ഷ ഡ്രൈവറായ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്. ഐക്കരപ്പടി എന്ന സ്ഥലത്തു നിന്നാണ് ഇയാളെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ പുളിക്കൽ സിയാംകണ്ടത്തെ ബന്ധുവിട്ടീൽനിന്നാണ് പിടികൂടിയത്. സി.ഐ എ. ദീപകുമാറിന്‍റെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ഓട്ടോയിൽ ഷംസുദ്ദീനൊപ്പമുണ്ടായിരുന്ന ബന്ധുവും യാത്രക്കാരനുമായ പുളിക്കൽ തയ്യിൽ ഹൗസിൽ ജാസിർ വലയിലായതായാണ് സൂചന. സൈഡ് കൊടുക്കാത്തതിനെത്തുടര്‍ന്ന് സ്വകാര്യ …

തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; ബോംബേറില്‍ രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തുമ്പയില്‍ ബൈക്കിലെത്തിയ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടത്തിയ ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു. ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. രണ്ടുബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. തുമ്പ പൊലീസ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

തരികിട; കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഭരണ സമിതി പിരിച്ചുവിട്ടു; സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തില്‍

കാസര്‍കോട്: കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഭരണസമിതി സഹകരണ വകുപ്പ് പിരിച്ചുവിട്ടു. സൊസൈറ്റിയുടെ താല്‍ക്കാലിക ഭരണാധികാരിയായി സഹകരണ വകുപ്പ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ ബൈജുരാജിനെ നിയമിച്ചു. 30 വര്‍ഷത്തിലധികമായി സൊസൈറ്റിയില്‍ നടക്കുന്ന സാമ്പത്തീക തരികിടകളും കൃത്രിമങ്ങള്‍ക്കുമെതിരെയുള്ള പരാതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ സൊസൈറ്റിയില്‍ സഹകരണ നിയമങ്ങള്‍ അവഗണിച്ചുകൊണ്ട് കഴിഞ്ഞ കുറേ വര്‍ഷമായി തട്ടിപ്പുകള്‍ക്കും അഴിമതികള്‍ക്കുമെതിരെ സൊസൈറ്റി അംഗമായ വിക്രം പൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ ഹൈക്കോടതി നടപടി ആരംഭിച്ചതോടെ സൊസൈറ്റിയിലെ മൂന്നംഗങ്ങള്‍ രാജിവച്ചിരുന്നു. …

ജയിലില്‍ നിന്നിറങ്ങിയ ഉടനെ അടുത്തമോഷണം; പള്ളി ഭണ്ഡാരം കുത്തി തുറക്കാന്‍ ശ്രമം; കുപ്രസിദ്ധ കള്ളന്‍ ബളാല്‍ സ്വദേശി ഹരീഷ് കുമാറിനെ വിദ്യാര്‍ഥികള്‍ പിടികൂടി

പയ്യന്നൂര്‍: പള്ളിയുടെ ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെ ബളാല്‍ സ്വദേശിയായ കുപ്രസിദ്ധമോഷ്ടാവ് അറസ്റ്റില്‍. ബളാല്‍ അത്തിക്കടവ് ചേവിരി ഹൗസില്‍ ഹരീഷ്‌കുമാര്‍(50) അറസ്റ്റില്‍. നിരവധിഞായറാഴ്ച പുലര്‍ച്ചേ പയ്യന്നൂര്‍ ടൗണ്‍ ജുമാ മസ്തിദിലെ ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെയാണ് പിടിയിലായത്. ഒരു മണിയോടെ ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കള്ളനെ വളഞ്ഞുവച്ചത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്തു. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. ജൂണില്‍ ഇയാളെ കാപ്പ നിയമ പ്രകാരം അറസ്റ്റ് …

കളിച്ചുകൊണ്ടിരിക്കെ മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരി മരിച്ചു. മാമ്പ്രാ-തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീ ഭദ്രയാണ് മരിച്ചത്. സഹോദരനും മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ദേവിയും സുഹൃത്തുക്കളും കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. പഴക്കമുള്ള മതിലിന് താഴെയിരുന്നായിരുന്നു കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഷര്‍ട്ടിന്റെ ബട്ടണ്‍ മുഴുവന്‍ ഇട്ടില്ല; ചോദ്യം ചെയ്ത് മുഖത്തടിച്ചും ചവിട്ടി വീഴ്ത്തിയും 16 കാരനെ പരിക്കേല്‍പ്പിച്ചു; ആറു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: ഷര്‍ട്ടിന്റെ ബട്ടണ്‍ മുഴുവന്‍ ഇടാത്തതിന്റെ പേരില്‍ 16 കാരന് ക്രൂര മര്‍ദ്ദനം. ആറു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് കളനാട് സ്വദേശിയായ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അക്രമത്തിന് ഇരയായത്. ഷര്‍ട്ടിന്റെ ബട്ടണ്‍ മുഴുവന്‍ ഇടാത്തതിന് ചോദ്യം ചെയ്ത് മുഖത്തടിച്ചും ചവിട്ടി വീഴ്ത്തിയും പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.

ബ്രോക്കര്‍ ഫീസ് അരലക്ഷം നല്‍കാമെന്ന് വാഗ്ദാനം; നല്‍കാനായത് പത്തായിരം; യുവതിയുടെ 7 വയസുള്ള മകനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തളളി ബന്ധു

ബ്രോക്കര്‍ ഫീസില്‍ തുക കുറഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ 7 വയസുള്ള മകനെ ബന്ധു കൊലപ്പെടുത്തി. ചണ്ഡിഗഡിലെ മൊഗ ജില്ലയിലെ ലൊഹാര ഗ്രാമത്തിലെ അഴുക്ക് ചാലില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 7 വയസുകാരന്റെ മൃതദേഹം ജൂലൈ 3ന് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണ ശേഷം പുനര്‍വിവാഹിതയായ വീര്‍പല്‍ കൌര്‍ തന്റെ അമ്മാവനും അമ്മായിക്കും ഒപ്പമായിരുന്നു 7 വയസുകാരനായ സുഖ്മന്‍ താമസിപ്പിച്ചിരുന്നത്. ബന്ധുവായ രണ്ടാം വിവാഹത്തിനായുള്ള ഒത്താശ ചെയ്തത് ഇവരായിരുന്നു. വിവാഹ ശേഷം ബന്ധുക്കള്‍ക്ക് 7 വയസുകാരന്റെ മാതാവ് ബ്രോക്കര്‍ …

കാമുകനുമായി വഴക്ക്, മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നത് തടയാന്‍ വ്യാജ ബോംബ് ഭീഷണി; യുവതിയെ കയ്യോടെ പൊക്കി പൊലീസ്

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെല്‍പ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതിയെ കയ്യോടെ പിടികൂടി. തന്റെ കാമുകന്‍ മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നത് തടയാനായിരുന്നു യുവതി ബോംബ് ഭീഷണി മുഴക്കിയതെന്നാണ് വിവരം. ജൂണ്‍ 26ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് യുവതിക്കെതിരെ ഐപിസി സെക്ഷന്‍ 505(1-b) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന പൂന സ്വദേശിനി ഇന്ദ്ര രാജ്വര്‍ എന്ന 29 കാരിയാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് …