കോട്ടയം: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ ഏലപ്പാറയിലെ ജയദാസാണ് മരിച്ചത്. കോട്ടയം കാണക്കാരി അമ്പലക്കവലയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം ഏറ്റുമാനൂരിലേക്കു പോവുകയായിരുന്ന ഓട്ടോയും വൈക്കത്തേക്കു പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
