കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ

ആലപ്പുഴ: അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ കണ്ടെത്തി. അമ്പലപ്പുഴ കോമന മണ്ണാരു പറമ്പിലെ രാധാകൃഷ്ണൻ്റെ മകൻ മുകേഷിൻ്റെ മൃതദേഹമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലുണ്ടായ വഴക്കിനിടയിൽ താൻ ക്ഷേത്രക്കുളത്തിൽ ചാടി മരിക്കുമെന്നു ഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. രാവിലെ ക്ഷേത്രകുളത്തിനടുത്തു ചെരുപ്പും ബൈക്കും കണ്ട നാട്ടുകാർ വിവരം പൊലീസിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചു. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ മുതദേഹം കുളത്തിൽ നിന്നു കരക്കെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page