ദിവസം 18 ലിറ്റർ പാൽ തരും; എരുമക്കായി ഓൺലൈനിൽ 10000 അഡ്വാൻസ് പണം അടച്ചു കാത്തിരുന്നു; പിന്നീട് ക്ഷീര കർഷകന് സംഭവിച്ചത്
ഓൺലൈനായി എരുമയെ വാങ്ങാൻ പണം നൽകിയ ക്ഷീരകർഷകന് നഷ്ടമായത് അഡ്വാൻസ് നൽകിയ പണം. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ ക്ഷിരകർഷകൻ സുനിൽ കുമാറിനാണ് പണം നഷ്ടമായത്. ദിവസം 18 ലിറ്റർ പാൽ തരുന്ന എരുമക്കായി 55,000 രൂപ പറഞ്ഞുറപ്പിച്ചിരുന്നു. ഇതിൽ എരുമയ്ക്കായി മുൻകൂർ നൽകിയ പതിനായിരം രൂപയാണ് നഷ്ടമായത്.യൂട്യൂബിൽ കണ്ട വീഡിയോ കണ്ടാണ് എരുമയെ വാങ്ങാൻ തീരുമാനിച്ചത്. വീഡിയോയിൽ നൽകിയിരുന്ന ഫോൺ നമ്പരിൽ രാജസ്ഥാനിലെ കിഷൻ ഭയ്യാ ഡയറി ഫാമിലേക്ക് വിളിച്ച് സുനിൽ എരുമയെ ബുക്ക് ചെയ്തു. ജയ്പൂർ …