കാസര്‍കോട്: കേരള പിറവിയുടെ എഴുപതാം വാര്‍ഷിക ജില്ലാ തല ആഘോഷ പരിപാടികള്‍ നവംബര്‍ ഒന്നിന് രാവിലെ 11ന് കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ സാക്ഷരതാ മിഷനുമായും സഹകരിച്ചാണ് പരിപാടി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് കേരള പിറവി ദിന സന്ദേശം നല്‍കും. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന് അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയാകും. ചടങ്ങില്‍ എഴുത്തുകാരനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് വിഖ്യാത ചിത്രകാരന് പി എസ് പുണിഞ്ചിത്തായ എന്നിവരെ ജില്ലാഭരണകൂടം ആദരിക്കും. യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ.വി രമേഷ്, പ്രമുഖ തെയ്യം കോലധാരി മുകുന്ദന് ഇളംകുറ്റി പെരുമലയന് എന്നിവരേയും ആദരിക്കും. വിവി പ്രഭാകരന്, രാധാകൃഷ്ണന് ഒളിയത്തടുക്ക, പി നസിമുദിന്‍, കെ.വി. രതീഷ്, ടിഎംഎ കരീം എന്നിവര്‍ സംസാരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എപി നൗഷാദ് നന്ദിയും പറയും. ഒരാഴ്ച വിവിധമത്സര പരിപാടികള്‍ പ്രഭാഷണം, ഭാഷ പോഷണ പരിപാടികള്‍ സംഘടിപ്പിക്കും.







