ജെസലേം: പാർലമെന്റ് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടെ ഇസ്രായേൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണോ എന്ന് ആശങ്ക ഉയരുന്നു. 120 അംഗ പാർലമെന്റിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ
ലുക്കിഡ് പാർട്ടിക്ക് 53 സീറ്റും പ്രതിപക്ഷത്തെ ഐസൻ കോട്ട് പാർട്ടിക്ക് 48 സീറ്റും ലഭിച്ചു അറബ് പാർട്ടികൾ 19 സീറ്റും ലഭിച്ചു. മന്ത്രിസഭ രൂപീകരിക്കുന്നതിന് ഒരു കാരണവശാലും അറബ് പാർട്ടികളുമായി സഖ്യത്തിനോ ധാരണയ്ക്കോ ഇല്ലെന്ന കുക്കിഡ് പാർട്ടിയുടെയും ഐസൻ കോട്ടിന്റെയും പ്രഖ്യാപിത നയം ഇരു പാർട്ടികളും ആവർത്തിച്ചു പ്രഖ്യാപിച്ചു. പാർട്ടികളും സഖ്യങ്ങളുമായി 5 പാർട്ടികളുള്ള അറബ് സഖ്യത്തിന് 19 സീറ്റുണ്ട്. ഇതിൽ അറബ് വിഭാഗത്തിലെ
ത അൽ പാർട്ടിക്ക് 12 സീറ്റ് ഉണ്ട് . അമിനു 7 സീറ്റ് ലഭിച്ചു. ചില അറബ് പാർട്ടികൾ ഐസൻകോട്ട് മന്ത്രിസഭ ഉണ്ടാക്കാൻ വേണ്ടിവന്നാൽ മന്ത്രിസഭയിൽ പങ്കാളിയാവാനും അല്ലെങ്കിൽ പുറത്തുനിന്ന് പിന്തുണ നൽകാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ ആഭ്യന്തര സുരക്ഷിതത്വം വകുപ്പ് നൽകിയാൽ പിന്തുണയ്ക്കാമെന്ന് ചില അറബ് പാർട്ടികൾ ഐസൺ കോട്ടിനെ അറിയിച്ചു. തിരഞ്ഞെടുപ്പിനു മുമ്പ് ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ തമ്മിൽ ഇതിനുള്ള ധാരണ ചർച്ച നടത്തിയിരുന്നു എന്നും വെളിവാക്കപ്പെട്ടിട്ടുണ്ട്. അതേസമയം അറബ് പാർട്ടികളെ അകറ്റിനിറുത്തണമെന്ന് തന്നെയാണ് നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയുടെയും പ്രതിപക്ഷ പാർട്ടിയുടെയും പ്രഖ്യാപിത നയം. അതിൽ മായം ചേർത്താൽ ആ പാർട്ടികളിലും ഭിന്നതയ്ക്ക് ഇടയാകും എന്ന് ഉത്ക്കണ്ഠയുണ്ട്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ രണ്ട് ദിവസത്തിനകം വ്യക്തമാകുമെന്ന് കരുതുന്നു. അറബ് പാർട്ടികൾ തിരഞ്ഞെടുപ്പിനെ കൊള്ളയടിക്കുകയും തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ വ്യാപകമായി നടത്തുകയും ചെയ്തതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലിക്കുഡ് പാർട്ടിയും പരസ്യമായി ആരോപിച്ചു. ചരിത്രത്തിൽ ആദ്യമായി ഇത്തവണ അറബ് പാർട്ടികൾക്കു സീറ്റുകൾ ഇരട്ടിച്ചു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ധാരണ ഉണ്ടായില്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. അറബ് പാർട്ടി കൂട്ടായ്മയിലെ മുഖ്യ പാർട്ടിയായ
ത ആലിനു പന്ത്രണ്ടും റഅമിനു ഏഴും സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്തെ ജൂത പാർട്ടി പ്രതിനിധികൾ അറബ് പാർട്ടികളുമായി സംഖ്യ സാധ്യതയ്ക്ക് നീക്കം നടത്തുന്നതായും സൂചനയുണ്ട്. എന്നാൽ ഒരു അറബ് പാർട്ടിയുമായും ചേർന്ന് സർക്കാർ രൂപീകരിക്കില്ലെന്ന് ഐസൻ കോട്ട് നേതൃത്വം ആവർത്തിച്ചു.








