വീണ്ടും കുട്ടിഡ്രൈവര്‍മാര്‍ റോഡില്‍; കാസര്‍കോട് ജില്ലയില്‍ 17 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായില്‍ ജില്ലയില്‍ വാഹനപരിശോധന കര്‍ശനമാക്കി. ജില്ലയില്‍ ബുധനാഴ്ച നടന്ന റെയ്ഡില്‍ 17 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. കുമ്പളയില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ബന്തിയോട് ബുധനാഴ്ച രാവിലെ നടന്ന വാഹന പരിശോധനയില്‍ 16 കാരന്‍ സ്‌കൂട്ടറുമായി പിടിയിലായി. സംഭവത്തില്‍ കുട്ടിക്ക് കെഎല്‍ 14 വി 9166 നമ്പര്‍ സ്‌കൂട്ടര്‍ നല്‍കിയ മൊഗ്രാല്‍ സ്വദേശി അഷ്‌റഫി(52)നതിരെ കേസെടുത്തു. ആരിക്കാടിയില്‍ 15 കാരന്‍ സ്‌കൂട്ടറുമായി പിടിയിലായി. കുട്ടിക്ക് കെഎല്‍ 14 വൈ 9879 നമ്പര്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ ആരിക്കാടിയിലെ 34 കാരിയായ ബന്ധുവിനെതിരെയും കുമ്പള പൊലീസ് കേസെടുത്തു. സീതാംഗോളിയില്‍ കാറോടിച്ച 16 കാരനെയും പിടികൂടി. ബാഡൂര്‍ സ്വദേശിയായ ബന്ധുവിനെതിരെയ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന ആര്‍.സി ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പൊലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page