മണിപ്പൂരിൽ നടന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ;രണ്ട് സ്ത്രീകളെ കൂടി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ രാജ്യമാകെ വന്‍ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ മറ്റു രണ്ടു സ്‌ത്രീകളെ കൂടി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന്‌ വാര്‍ത്ത പുറത്ത് വരുന്നു. ഇംഫാലില്‍ കാര്‍ വാഷ്‌ സെന്ററില്‍ ജോലി ചെയ്‌തിരുന്ന രണ്ടു യുവതികളെ കൂട്ട ബലാത്സംഗം ചെയ്‌തുകൊന്നുവെന്നാണ്‌ പുറത്തു വരുന്ന വിവരം. വീഡിയോ ദൃശ്യങ്ങളിലുള്ള സ്‌ത്രീകളെ നഗ്നരാക്കി നടത്തിയ മെയ്‌ നാലിനു തന്നെയാണ്‌ ഈ സംഭവവും നടന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കാജ്‌പോക്‌പി ജില്ലയില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട 21, 24 …

പരിയാരത്ത് സ്വകാര്യ ബസും പാര്‍സല്‍ ലോറിയും കൂട്ടിയിടിച്ചു; 26 പേര്‍ക്ക് പരുക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ – കാസര്‍കോട് ദേശീയപാതയില്‍ പരിയാരം ഏമ്പേറ്റില്‍ സ്വകാര്യ ബസും പാര്‍സല്‍ വാനും കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച രാവിലെ 9.50 നാണ് അപകടം. മാതമംഗലത്തു നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന തവക്കല്‍ ബസും പയ്യന്നൂര്‍ ഭാഗത്തേക്കുള്ള പാര്‍സല്‍ വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെയെല്ലാം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ …

ലോക മസ്തിഷ്ക ദിനം 2023: മസ്തിഷ്ക തകരാറുകൾ ഒഴിവാക്കാനുള്ള 7 ആരോഗ്യകരമായ ശീലങ്ങൾ

ഡിമെൻഷ്യ പോലുള്ള മസ്തിഷ്ക വൈകല്യങ്ങൾ തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് പ്രധാനമാണ്.ഡിമെൻഷ്യയുടെ സാധ്യതയെ ഗണ്യമായി കുറയ്ക്കുവാന്‍ ഈ 7 ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.ഈ ഘടകങ്ങളിൽ സജീവമായിരിക്കുക, മെച്ചപ്പെട്ട ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പുകവലിക്കാതിരിക്കുക, ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുക, കൊളസ്ട്രോൾ നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക എന്നിവ ഉൾപ്പെടുന്നു. ഇത് ഡിമെൻഷ്യയുടെ സാധ്യത 6 ശതമാനം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി. ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ വേണം വായന തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ശീലമാണ് വായന. മസ്തിഷ്‌കത്തെ …

”എന്നാ ഇനി കേസ് എട്” ഫാഷൻ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌; അഡ്വ.സി.ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്‌

കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌ കേസ്‌ പ്രതിയുടെ ഹര്‍ജിയില്‍ മുന്‍ ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടറും സിപിഎം പ്രവര്‍ത്തകനും സിനിമാ താരവുമായ ബി.ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ മേല്‍പ്പറമ്പ്‌ പൊലീസ്‌ കേസ്സെടുത്തു. ഹൊസ്‌ദുര്‍ഗ്ഗ്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (രണ്ട്‌) നിര്‍ദ്ദേശപ്രകാരമാണ്‌ കേസ്‌. മേല്‍പ്പറമ്പ്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ഖമര്‍ ഫാഷന്‍ ഗോള്‍ഡ്‌ പ്രൈവററ്‌ ലിമിറ്റഡിന്റെ ഡയറക്‌ടറെന്ന നിലയില്‍ തനിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന്‌ കാണിച്ച്‌ കളനാട്‌, കട്ടക്കാല്‍ ന്യൂവെറ്റ്‌ ഹൗസില്‍ എസ്‌.കെ.മുഹമ്മദ്‌ കുഞ്ഞി (78) നല്‍കിയ …

വാക്കു തര്‍ക്കം; കാഞ്ഞങ്ങാട്‌ സ്വദേശിയെ അബുദാബിയില്‍ കെട്ടിടത്തിൽ നിന്നു തള്ളിയിട്ട്‌ കൊന്നു

അബുദാബി: വാക്കു തര്‍ക്കത്തിനിടയില്‍ കാഞ്ഞങ്ങാട്‌ സ്വദേശിയെ അബുദാബിയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു താഴേയ്‌ക്ക്‌ തള്ളിയിട്ട്‌ കൊലപെടുത്തി. കാഞ്ഞങ്ങാട്‌, ബല്ല തെക്കേക്കരയിലെ പരേതനായ രാമചന്ദ്രന്റെ മകന്‍ ഉദീഷ്‌ (34) ആണ്‌ കൊല്ലപ്പെട്ടത്‌. ഏതാനും ദിവസം മുമ്പ്‌ നടന്ന കൊലപാതക വിവരം കഴിഞ്ഞ ദിവസമാണ്‌ ബന്ധുക്കൾ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദീഷ്‌. കെട്ടിടത്തിനു മുകളില്‍ നില്‍ക്കുകയായിരുന്ന ഉദീഷും രണ്ടു സുഡാന്‍ പൗരന്മാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇതിനിടയില്‍ സുഡാൻ പൗരന്മാർ …

അരങ്ങേറ്റ മല്‍സരത്തില്‍ മെസ്സിയുടെ ഫ്രീകിക്ക് മാജിക്, ഇന്റര്‍ മയാമിക്ക് വിജയഗോള്‍

ഫ്‌ളോറിഡ: അമേരിക്കന്‍ ക്ലബ്ബുകളും മെക്‌സിക്കന്‍ ക്ലബ്ബുകളും തമ്മില്‍ നടക്കുന്ന ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്റര്‍ മയാമി. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അരങ്ങറ്റ മല്‍രത്തിലാണ് വിജയ ഗോള്‍ നേടിയത്. ലീഗ്‌സ് കപ്പ് ടൂര്‍ണമെന്റില്‍ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി തകര്‍ത്തത്. 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ മയാമി മുന്നിലെത്തി. തുടര്‍ന്നാണ് 54-ാം മിനിറ്റില്‍ പകരക്കാരനായി മെസ്സി കളത്തിലിറങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്റെ ആം ബാന്‍ഡും അണിഞ്ഞു. 65-ാം മിനിറ്റില്‍ …

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സന്‍ (17) ആണ് മരിച്ചത്. ജാക്‌സന്റെ അമ്മ റാണി യുഎസില്‍ നഴ്‌സാണ്. വെള്ളിയാഴ്ച വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് മരണ വിവരം അറിയിച്ചത്. 1992 ലാണ് സണ്ണിയും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. 2019ലാണ് അവസാനമായി നാട്ടില്‍ വന്നത്. സംസ്‌കാരം യുഎസില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ജാക്സന്റെ സഹോദരങ്ങള്‍: ജ്യോതി, ജോഷ്യ, ജാസ്മിന്‍.

കാര്‍ കത്തി, സീറ്റിലിരുന്നയാള്‍ വെന്തുമരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

ആലപ്പുഴ: എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ജയിംസ് കുട്ടിയുടേതാണ് കാറെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ പഞ്ചായത്തില്‍ തായങ്കരി ജെട്ടി റോഡിലാണ് സംഭവം. കാറിന്റെ സീറ്റിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു കണ്ടാണ് പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം …

വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 2612 മത്സ്യതൊഴിലാളികൾ

ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതടമുള്ള കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 2612 ഇന്ത്യൻ മത്സ്യതൊഴിലാളികൾ വിവിധ രാജ്യങ്ങളിൽ ജയിലിലായെന്ന് വിദേശകാര്യ വകുപ്പ്. പാക്കിസ്താനിലാണ് ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികൾ തടവിലുള്ളത്. 1060 പേർ പാക്കിസ്താനിലെ ജയിലുകളിലുണ്ട്. ശ്രീലങ്കയിലും സൗദി അറേബ്യയിലും അഞ്ഞൂറിൽപരം പേർ വീതം തടവിലുണ്ട്. ജയിലിലുള്ളവരുടെ മോചനത്തിന് സർക്കാർ ശ്രമം നടത്തുന്നുണ്ടെന്നും ഇതുവരെ 588 പേർ മോചിതർ ആയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മന്ത്രി വ്യക്തമാക്കി. അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് …

അവാര്‍ഡില്‍ തിളങ്ങി കാസര്‍കോടിന്റെ ‘മജിസ്‌ട്രേറ്റ്, മികച്ച സ്വഭാവ നടനായി പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍

കാസര്‍കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കി പടന്നയിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍. ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയാണ് പൊതുപ്രവര്‍ത്തകനും പടന്ന ഗ്രാമ പഞ്ചായത്ത് അംഗവും കൂടിയായ മാസ്റ്റര്‍ കാസര്‍കോടിന് വീണ്ടും അഭിമാനമായത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കിസംവിധാനം ചെയ്ത ചിത്രമാണ് ‘…ന്നാ താന്‍ കേസ് കൊട്..’ ഇതില്‍ ഹോസ്ദുര്‍ഗ്ഗ് കോടതിയിലെ മജിസ്‌ട്രേറ്റായാണ് ശ്രദ്ധനേടിയത്. തെരുവുകളിലും ക്ലബുകളിലും മാത്രം നാടകം കളിച്ച് പരിചയമുള്ള …

നടന്‍ മമ്മുട്ടി, നടി വിന്‍സി അലോഷ്യസ്, മഹേഷ് നാരായണന്‍ സംവിധായകന്‍, സംസ്ഥാന ചലച്ചിത അവര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ഇത് എട്ടാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തില്‍ ജെയിംസായും സുന്ദരമായും പകര്‍ന്നാടിയ മമ്മൂട്ടി പുരസ്‌കാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മമ്മൂട്ടിക്ക് അവസാന നിമിഷം വെല്ലുവിളിയായി ‘ന്നാ താന്‍ കേസ് കൊട്’ …

കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മുള്ളേരിയ: കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കൊട്ടംകുഴിയിലെ രതീഷ് എന്ന ബൈജു(41)വാണ് മരിച്ചത്. പരേതനായ കുഞ്ഞിക്കോരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. വെളളിയാഴ്ച പുലര്‍ച്ചെയാണ് രതീഷ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുള്ളേരിയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ ജീവനക്കാരനായ രതീഷ് ശബരിമല ദര്‍ശനത്തിനായി മാല ധരിച്ചിരുന്നു. ഭാര്യ: സിജി എന്ന ശ്രീജ. മക്കള്‍: കാര്‍ത്തിക്, വൈഷ്ണവ്. സഹോദരി: രാധിക. മുള്ളേരിയ: കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കൊട്ടംകുഴിയിലെ …

സ്വന്തമായി നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച്കുട്ടികള്‍

പരവനടുക്കം: ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രയാന്‍ മാതൃക സ്വന്തമായി നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍. ജി എല്‍ പി എസ് ചെമ്മനാട് ഈസ്റ്റിലെ കുട്ടികളാണ് നിര്‍മിച്ച ചാന്ദ്രയാന്‍ മാതൃക വിക്ഷേപിച്ച് ശ്രദ്ധപിടിച്ചുപറ്റിയത്. ചാന്ദ്രമനുഷ്യന്‍, സൗരയൂഥത്തിന്റെ മാതൃക, ഗ്രഹങ്ങള്‍ പരിചയപ്പെടല്‍, അമാവാസി മുതല്‍ പൂര്‍ണചന്ദ്രന്‍ വരെ, വിവിധങ്ങളായ റോക്കറ്റ് മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു. ഹെഡ്മാസ്റ്റര്‍ സി കെ വേണു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് അസ്ലം മിനടുക്കം അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് വിജയന്‍ബങ്ങാട്, ജയരാജന്‍.കെ, …

ജിയോ ബാഗ് കടല്‍ഭിത്തി സ്ഥാപിച്ചിട്ടും ഫലമില്ല; തൃക്കണാട് കടപ്പുറത്തെ താല്‍ക്കാലിക കടല്‍ഭിത്തി കടലെടുത്തു

ബേക്കല്‍: തൃക്കണ്ണാട് കടല്‍ത്തീരത്ത് ക്ഷേത്രമണ്ഡപത്തിന്റെ സുരക്ഷിതത്വത്തിനും കടലേറ്റം തടയുന്നതിനും നിര്‍മിച്ച താല്‍ക്കാലിക കടല്‍ഭിത്തി ജിയോ ബാഗ് ഒരു ഭാഗം തകര്‍ന്നു. 60 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച കടല്‍ഭിത്തിയുടെ മുകളില്‍ അട്ടിവെച്ച മണല്‍ചാക്കുകള്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ തിരയില്‍ കടലില്‍ പതിക്കുകയായിരുന്നു. 1400-ഓളം മണല്‍ചാക്കുകള്‍ അട്ടിവെച്ച് ഇറിഗേഷന്‍ വകുപ്പ് ഒന്നര മാസം മുന്‍പ് നിര്‍മിച്ചതാണ് ഈ ഭിത്തി. മണ്ഡപത്തിനു പടിഞ്ഞാറു ഭാഗം മേല്‍ഭാഗത്തെ 20 മീറ്ററോളം നീളത്തിലുള്ള ജിയോബാഗ് പാളി യാണ് കടലെടുത്തത്. മണല്‍നിറച്ച ഭാഗുകള്‍ പലതും ഇപ്പോള്‍ …

ബൈക്കിലെത്തി പിടിച്ചുപറി നടത്തുന്ന കേസുകള്‍ വര്‍ധിച്ചു, സംഘത്തെ കണ്ടെത്താന്‍ അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ്

ബേക്കല്‍(കാസര്‍കോട്): പൊലീസിനും ജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായി ബേക്കല്‍, മേല്‍പറമ്പ് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഇരുചക്രവാഹന പിടിച്ചുപറി സംഘം. അനുദിനം കേസുകള്‍ വര്‍ധിച്ചതോടെ സംഘത്തെ പിടിച്ചുകെട്ടാന്‍ അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ്.അടുത്തിടെ ഒരു ഡസനിലേറെ പിടിച്ചുപറി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സി.സി.ടി.വി ദൃശ്യം ഉള്‍പ്പെടെ ലഭിക്കുന്നുണ്ടെങ്കിലും കവര്‍ച്ച പിടിച്ചുപറി സംഘത്തെ കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യക്തമായ സൂചന ഇന്നുവരെ ലഭിക്കാതെ വന്നതോടെയാണ് പ്രതികളെ കുറിച്ച് വിവരം നല്‍കുന്ന പൊതുജനങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബേക്കല്‍ പൊലീസ് രംഗത്ത് വന്നത്. …

ലഹരി സംഘങ്ങള്‍ക്കെതിരെ ആകാശ നിരീക്ഷണവുമായി പൊലീസ്

നീലേശ്വരം: ആകാശക്യാമറയിലൂടെ വിവരം ശേഖരിച്ച്   പൊലീസ്. നീലേശ്വരം, കോട്ടപ്പുറം. തൈക്കടപ്പുറം ഭാഗങ്ങളിലാണ് ഹെലിക്യാം ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. കേരള പോലീസ്‌ ഡ്രോണ്‍ ഫോറന്‍സിക്‌ ലാബ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്‍റര്‍ ആണ്‌ പൊലീസിന്റെ സ്വന്തം ഡ്രോണ്‍ വികസിപ്പിച്ചത്‌.250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ തെളിമയുള്ള ചിത്രങ്ങളും വീഡിയോകളും നല്‍കും. 120 മീറ്ററില്‍ അധികം ഉയരത്തില്‍ ആകാശ നിരീക്ഷണം നടത്താൻ ഡ്രോണിന് കഴിയും. കാസര്‍കോട്‌ ജില്ലാ പോലീസ്‌ മേധാവി ഡോക്ടര്‍ വൈഭവ്‌ സക്‌സേന ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ …

സ്കൂളിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഷര്‍ട്ടിൽ സാമ്പാർതെറിച്ചു; വിദ്യാര്‍ത്ഥിക്കു നേരെ സഹപാഠിയുടെ കത്തിയേറ്‌

ഉള്ളാള്‍: സ്‌കൂളിൽ ഒന്നിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ സാമ്പാ‍ർ ഷര്‍ട്ടില്‍ തെറിച്ചു വീണത് ചോദ്യം ചെയ്‌ത വിദ്യാര്‍ത്ഥിക്ക്‌ നേരെ സഹപാഠി കത്തിയെറിഞ്ഞു. നെഞ്ചിനു പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. മംഗലാപുരം ഉള്ളാള്‍, നരിങ്കാന മുണ്ടപ്പദവ്‌ സ്‌കൂളിലാണ്‌ സംഭവം. ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിക്കുന്നതിനിടെ ഷര്‍ട്ടില്‍ സാമ്പാർ തെറിച്ചത് ചോദ്യം ചെയ്‌ത ഒമ്പതാം ക്ലാസുകാരന്‌ നേരെ കൂടെ ഭക്ഷണം കഴിച്ചിരുന്ന വിദ്യാര്‍ത്ഥി തന്റെ ബാഗിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത്‌ എറിയുകയായിരുന്നു. നെഞ്ചില്‍ കത്തികൊണ്ടെങ്കിലും പരിക്ക് സാരമുള്ളതല്ല.  സ്ഥലത്തെത്തിയ പൊലീസ്‌ ഇരു …

നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു, സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ജപ്പാന്‍ ജ്വരം …