ഒരിക്കലും മദ്യപിക്കാത്ത ആളെ ഊതിച്ചു, കെഞ്ചിയിട്ടും വിട്ടില്ല, ഒടുവില്‍ മാപ്പ് പറഞ്ഞ് പോലീസ്

കളമശേരി: സാങ്കേതിക തകരാറുള്ള ബ്രെത്തലൈസറുമായി മദ്യപരാന്മാരെ പിടികൂടാനിറങ്ങിയ പിന്നീട് നാണം കെട്ടു. ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളെയാണ് മണിക്കൂറോളം പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയത്. യന്ത്രതകരാറായിരിക്കാമെന്നും വേണമെങ്കില്‍ യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും പറഞ്ഞിട്ടും പോലീസ് വിട്ടില്ല. തന്നെ ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നു കസ്റ്റഡിയിലെടുത്തയാള്‍ അറിയിച്ചിട്ടും പൊലീസ് തങ്ങളുടെ യന്ത്രത്തിലുള്ള വിശ്വാസം വിട്ടില്ല. ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറില്‍ വരികയായിരുന്ന കളമശേരി സ്വദേശിയും കോളജ് അധ്യാപകനും കൂടിയായ ഡോ. ലാലു ജോര്‍ജിനാണു പൊതുമധ്യത്തില്‍ അപമാനിതനായത്. ശനിയാഴ്ച …

ബേക്കലില്‍ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം, ആക്രമിക്കപ്പെട്ടത് കോട്ട കാണാനെത്തി മടങ്ങിയവര്‍

കാസര്‍കോട്:കാസർകോട് മേല്‍പറമ്പില്‍ യുവാക്കള്‍ക്ക് നേരെ സാദാചാര പൊലീസ് ചമഞ്ഞ് ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളെയാണ് ചിലര്‍ തടഞ്ഞുവെച്ചത്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച സംഘത്തില്‍ നാലുയുവാക്കളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്നുപേരെ മേല്‍പറമ്പ് പോലീസ്അറസ്റ്റുചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഘം ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ചശേഷം മേല്‍പ്പറമ്പിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.വാഹനത്തില്‍ ഏറെ സമയം ഒരുമിച്ചിരുന്നുവെന്നാരോപിച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നാട്ടുകാര്‍ അക്രമിക്കുകയായിരുന്നു. …

മേല്‍പ്പാലത്തില്‍ നിന്നും വീണ് മരണപ്പെട്ട ബംഗാള്‍ സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി

കാസര്‍കോട്: നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയിലെ മേല്‍പ്പാലത്തില്‍ നിന്നും വീണ് മരണപ്പെട്ട ബംഗാള്‍ സ്വദേശിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് സ്വദേശത്തേക്ക് കൊണ്ടുപോയി. ബംഗാള്‍ ദിനാജ്പൂരിലെ ഛത്രന്ധിലെ പ്രേംലാല്‍ ദേവ്ശര്‍മ്മ( 21)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ഉച്ചയ്ക്ക് രണ്ടു മണിവരെ ജോലി ചെയ്ത ശേഷം തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനായി തൂണില്‍ നിന്നും താഴെ ഇറങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം നല്ല മഴയുണ്ടായിരുന്നതിനാല്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തിവച്ചിരുന്നു. തൊഴിലാളികള്‍ വൈകിട്ട് 3.30 മണിയോടെയാണ് ജോലി വീണ്ടും …

വിദ്യാർത്ഥിനിക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്;പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ആറാം ക്ളാസ് വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായകളുടെ ആക്രമണം.നായയുടെ കടിയേറ്റ് പരിക്കേറ്റ പിലാത്തറ മേരി മാതാ സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനി ആയിഷയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ മദ്രസയിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. നിലത്ത് വീണുപോയ കുട്ടി കരഞ്ഞത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായ്ക്കളെ തുരത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

കാസർകോട്ടെ ആദ്യ പ്രാദേശിക പത്രമായ കാരവൽ നവ മാധ്യമ രംഗത്തേക്ക് പ്രവേശിക്കുകയാണ്. കാരവൽ വന്ന വഴികളെക്കുറിച്ച് എഡിറ്റർ എസ് സുരേന്ദ്രൻ

വീഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യുക :

വെള്ളിക്കരണ്ടിയുമായി ജനിച്ചവർ എന്ന് പൊതുവായി സമ്പന്നരെ വിശേഷിപ്പിക്കാറുണ്ട്. അപ്പോൾ രൂപയുമായി ജനിച്ചയാളെ എന്ത് വിളിക്കും? ജന്മനാ രൂപയുമായി ജനിച്ച ഒരാളുണ്ട് കാസർകോട് നീലേശ്വരത്ത്. മണിക്കുട്ടൻ്റെ കഥ കാണാം.വീഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യുക.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നെന്ന് പറഞ്ഞ സുധാകരൻ മിന്നൽവേഗത്തിൽ തിരുത്തി. പാർട്ടിയിൽ ചർച്ച നടന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെതുടർന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആദ്യ പ്രതികരണത്തിൽ തിരുത്തുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയായിരിക്കുമെന്ന് പറഞ്ഞ കെ.പി.സി.സി  പ്രസിഡന്‍റ് കുടുംബത്തിന് പുറത്ത് നിന്നുള്ളവർ പരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു.ആരാകണമെന്നതിൽ കുടുംബത്തിന്‍റെ തീരുമാനമാണ് പ്രധാനം. കുടുംബം തീരുമാനിക്കുന്ന ആളെ പാർട്ടി അംഗീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.എന്നാൽ മണിക്കൂറുകൾക്കം പ്രസ്താവന തിരുത്തി സുധാകരൻ വാർത്താ കുറിപ്പിറക്കി. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുള്ളവരാകുമോ എന്നതിന് അതും പരിഗണിക്കും എന്നാണ് താൻ ഉദ്ദേശിച്ചതെന്നും …

രണ്ട് ദിവസം മുൻപ് കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

ആദൂർ( കാസർകോട്): കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ബി എ കാസിം(28)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് യുവാവിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പൊലീസും സുഹൃത്തുക്കളും അന്വേഷിച്ചു വരികയായിരുന്നു. സമൂഹമാധ്യമങ്ങളിലും വ്യാപകമായി സന്ദേശപ്രചരണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആദൂർ ചെക്ക് പോസ്റ്റിന് സമീപത്തെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വിവരത്തെ തുടർന്ന് ആദൂർ പൊലീസെത്തി. ഇൻക്വസ്റ്റ് …

എം.സി റോഡിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

തിരുവനന്തപുരം :  അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി മെയിൻ സെൻട്രൽ റോഡ്(എം.സി റോഡ്) ന് ‘ഉമ്മൻചാണ്ടി റോഡ്’ എന്ന പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എം സുധീരൻ. ഇക്കാര്യം ചൂണ്ടികാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ  എം.സി റോഡ് വഴി പുതുപ്പള്ളി വരെ ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സമാനതകളില്ലാത്തത് ആയിരുന്നു. എം.സി റോഡ് യഥാർത്ഥത്തിൽ  ഉമ്മൻചാണ്ടി റോഡ്  ആയി മാറുന്ന രീതിയിലായിരുന്നു  …

കൂടുതൽ ചക്രവാത ചുഴികൾ ; ന്യൂനമർദ്ദവും രൂപപ്പെടുന്നു സംസ്ഥാനത്ത് 5 ദിവസം കൂടെ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോഴിക്കോട്, വയനാട് ,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, ഇടുക്കി,എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം  ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മലയോര മേഖലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ജൂലൈ 24 ന്  വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷാ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തെക്ക് പടിഞ്ഞാറൻ  …

മണ്ണിടിച്ചൽ രൂക്ഷം; പാണത്തൂർ – സുള്ള്യ അന്തർ സംസ്ഥാന പാതയിൽ രാത്രികാല യാത്ര നിരോധിച്ചു

കാസർകോട് : പാണത്തൂർ-കല്ലേപ്പള്ളി സുള്ള്യ അന്തർ സംസ്ഥാന പാതയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖരന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. കല്ലേപ്പള്ളി പനത്തടി വില്ലേജിൽപ്പെടുന്ന ബട്ടോളിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതുമൂലം ഗതാഗതം തടസപെട്ടിരുന്നു. ഇക്കാര്യം വെള്ളരിക്കുണ്ട് തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരംജില്ലാ ജിയോളജിസ്റ്റ് സ്ഥലം സന്ദർശിക്കുകയും സമീപമുള്ള കുന്നിന് വിള്ളലുകൾ കണ്ടെത്തിയിരുന്നു. ഇനിയും മണ്ണിടിഞ്ഞ് വീഴാൻ അപകട ഭീഷണി …

40 ശതമാനം ഭിന്നശേഷിയുള്ളവർക്കും ഇനി സ്വകാര്യ ബസ്സുകളിൽ യാത്ര ഇളവ്; ഉത്തരവിറക്കിയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട മതനിരപേക്ഷ സമൂഹം തിരിച്ചറിയണം;മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ട് മാസമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മണിപ്പൂരിലെ പർവത-താഴ്‌വര …

ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു, മരണവിവരം പുറത്തുവിട്ടത് 8 ദിവസം കഴിഞ്ഞ്

പാരിസ്: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ചാപ്ലിന്റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ആയിരുന്നു ജോസഫിന്‍. ജൂലൈ 13 ന് പാരിസില്‍ വച്ചായിരുന്നു ജോസഫിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് മരണവിവരം കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്. 1949 ല്‍ കാലിഫോര്‍ണിയയിലെ സാന്താ മോണിക്കയിലായിരുന്നു ജനനം. മൂന്നാമത്തെ വയസ്സിലാണ് ജോസഫൈന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചാര്‍ലി ചാപ്ലിന്റെ ക്ലാസിക് ചിത്രമായ ലൈം ലെറ്റിലൂടെയായിരുന്നു സിനിമാപ്രവേശം.ചാപ്ലിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ലൈം ലൈറ്റ് …

തലച്ചോറിൽ ചിപ്പ് വച്ച് സ്വപ്നങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചതെന്ത്?

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ടാവാം, ചില സ്വപ്നങ്ങള്‍ ദിവസം മുഴുവന്‍ സന്തോഷം നല്‍കുന്നതാവാം, ചിലത് സഫലമാകണം എന്ന് വരെ ആഗ്രഹിക്കുന്ന നിമിഷങ്ങൾ ഉണ്ടായിട്ടില്ലേ? പലപ്പോഴും ഉറങ്ങി എഴുന്നേറ്റാല്‍ എന്തായിരുന്നു നമ്മൾ കണ്ട സ്വപ്നം എന്ന് പോലും ഓര്‍മ ഉണ്ടാവില്ല. ഉറക്കത്തിൽ നമ്മൾ കാണുന്ന ഈ സ്വപ്നങ്ങള്‍ ഒന്നും നമ്മുടെ നിയന്ത്രണത്തില്‍ ഉള്ളവയല്ല. അത് നിയന്ത്രിക്കാന്‍ നമുക്ക് ആകുമോ? അതിനുള്ള ഒരു ശ്രമമാണ് റഷ്യയിലെ ഒരു യുവാവ് നടത്തിയിരിക്കുന്നത്. സ്വപ്നങ്ങള്‍ നിയന്ത്രിക്കാന്‍ …

ആറ് വയസുകാരനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു, സഹോദരിയെ പീഡിപ്പിച്ചു, പ്രതിക്ക് വധശിക്ഷ

ഇടുക്കി: ആനച്ചാലില്‍ ആറ് വയസുകാരനെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. മാതൃസഹോദരീ ഭര്‍ത്താവിനാണ് വധശിക്ഷ വിധിച്ചത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. നാലു കേസുകളില്‍ മരണം വരെ തടവ്. ആകെ 92 വര്‍ഷം തടവ്.കൊലപാതകത്തിന് 302 വകുപ്പു പ്രകാരം മരണംവരെ വധശിക്ഷയും പീഡനത്തിന് പോക്‌സോ നിയമപ്രകരാം നാലു വകുപ്പുകളിലായി ജീവിതാവസാനം വരെ ജീവപര്യന്തം.തടവും മറ്റു വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവു ശിക്ഷയുമാണ് വിധിച്ചത്.നാലു ലക്ഷത്തില്‍ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അതിര്‍ത്തിത്തര്‍ക്കവും കുടുംബ …

വധശ്രമം അടക്കം ഏഴുകേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: ഏഴു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പാറക്കട്ടയിലെ ലോകേഷി(30)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കാപ്പ കേസില്‍ പ്രതിയായ യുവാവിനെ ബന്ധുവീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികൂടിയാണ്. വര്‍ഗീയ പ്രശ്‌നം, മയക്കുമരുന്ന് കടത്ത്,  വധശ്രമം, അടിപിടി കേസുകളില്‍ പ്രതിയാണ് ലോകേഷെന്നു പൊലീസ് പറഞ്ഞു. ലോകേഷ് ഉള്‍പ്പെട്ട സംഘത്തിലെ 2 പേരെ നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു.