”എന്നാ ഇനി കേസ് എട്” ഫാഷൻ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌; അഡ്വ.സി.ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്‌


കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ്‌ കേസ്‌ പ്രതിയുടെ ഹര്‍ജിയില്‍ മുന്‍ ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടറും സിപിഎം പ്രവര്‍ത്തകനും സിനിമാ താരവുമായ ബി.ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ മേല്‍പ്പറമ്പ്‌ പൊലീസ്‌ കേസ്സെടുത്തു. ഹൊസ്‌ദുര്‍ഗ്ഗ്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (രണ്ട്‌) നിര്‍ദ്ദേശപ്രകാരമാണ്‌ കേസ്‌. മേല്‍പ്പറമ്പ്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ഖമര്‍ ഫാഷന്‍ ഗോള്‍ഡ്‌ പ്രൈവററ്‌ ലിമിറ്റഡിന്റെ ഡയറക്‌ടറെന്ന നിലയില്‍ തനിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന്‌ കാണിച്ച്‌ കളനാട്‌, കട്ടക്കാല്‍ ന്യൂവെറ്റ്‌ ഹൗസില്‍ എസ്‌.കെ.മുഹമ്മദ്‌ കുഞ്ഞി (78) നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ മേല്‍പ്പറമ്പ്‌ പൊലീസിനോട്‌ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്‌.
സ്ഥാപനത്തിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ മകന്‍ അഞ്ചരപ്പാട്ടില്‍ ഇഷാം, സി.ഷുക്കൂര്‍ സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ്‌ സതീഷ്‌ എന്നിവരെ ഒന്നുമുതല്‍ നാലുവരെ പ്രതിയാക്കിയാണ്‌ കേസെടുത്തത്‌. ഫാഷര്‍ ഗോള്‍ഡ്‌ നിക്ഷേപതട്ടിപ്പ്‌ കേസിലെ 11-ാം പ്രതിയാണ്‌ മുഹമ്മദ്‌ കുഞ്ഞി. ഡയറക്‌ടറാക്കിയത്‌ തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന്‌ ഇദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.മുന്‍ എം.എല്‍.എയും മുസ്ലീംലീഗ്‌ നേതാവുമായ എം.സി.ഖമറുദ്ദീൻ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസന്വേഷിച്ചത്‌ ക്രൈംബ്രാഞ്ചാണ്‌. പൂക്കോയ തങ്ങളും മകനും ആവശ്യപ്പെട്ടതനുസരിച്ച്‌ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ തന്നെ ഡയറക്‌ടര്‍ ആക്കിയത്‌ അറിഞ്ഞിരുന്നില്ലെന്നും മുഹമ്മദ്‌ കുഞ്ഞി ഹര്‍ജിയില്‍ വ്യക്തമാക്കി.ഡയറക്‌ടര്‍ ഐഡന്‍റിഫിക്കേഷനായി സമര്‍പ്പിച്ച സത്യവാങ്‌മൂലം സാക്ഷ്യപ്പെടുത്തിയത്‌ 2013ല്‍ നോട്ടറിയായിരുന്ന സി.ഷുക്കൂര്‍ ആയിരുന്നു. എന്നാല്‍ ഈ സമയത്ത്‌ താന്‍ വിദേശത്തായിരുന്നുവെന്നു ഹര്‍ജിക്കാരന്‍ പറയുന്നു.എന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഡ്വ. ബി . ഷുക്കൂർ അഭിനയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page