ലഹരി സംഘങ്ങള്‍ക്കെതിരെ ആകാശ നിരീക്ഷണവുമായി പൊലീസ്

നീലേശ്വരം: ആകാശക്യാമറയിലൂടെ വിവരം ശേഖരിച്ച്   പൊലീസ്. നീലേശ്വരം, കോട്ടപ്പുറം. തൈക്കടപ്പുറം ഭാഗങ്ങളിലാണ് ഹെലിക്യാം ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. കേരള പോലീസ്‌ ഡ്രോണ്‍ ഫോറന്‍സിക്‌ ലാബ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്‍റര്‍ ആണ്‌ പൊലീസിന്റെ സ്വന്തം ഡ്രോണ്‍ വികസിപ്പിച്ചത്‌.250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ തെളിമയുള്ള ചിത്രങ്ങളും വീഡിയോകളും നല്‍കും. 120 മീറ്ററില്‍ അധികം ഉയരത്തില്‍ ആകാശ നിരീക്ഷണം നടത്താൻ ഡ്രോണിന് കഴിയും. കാസര്‍കോട്‌ ജില്ലാ പോലീസ്‌ മേധാവി ഡോക്ടര്‍ വൈഭവ്‌ സക്‌സേന ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്‌ ഡ്രോണ്‍ ഉപയോഗിച്ചത്. ചീമേനീ പൊലീസ്‌ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ പി ശ്രീകാന്താണ്‌ റിമോട്ട്‌ പൈലറ്റ്‌ ഇന്‍ കമാന്റ്‌ ആയി പ്രവര്‍ത്തിക്കുന്നത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page