കുഞ്ചത്തൂരില്‍ കാറിടിച്ച് പരിക്കേറ്റ 16 കാരന്‍ മരിച്ചു

കാസര്‍കോട്: റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന 16 കാരന്‍ മരിച്ചു. കുഞ്ചത്തൂര്‍ ഊമണ്ണ് കൊലക്കെ ഹൗസിലെ രഘുനാഥ് ആള്‍വയുടെ മകന്‍ സുമന്ത് ആര്‍ ആള്‍വ(16) ആണ് മരിച്ചത്. മിനിയാന്ന് വൈകീട്ട് മാടയില്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു കാറിടിച്ചത്. ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നു വൈകീട്ട് കുഞ്ചത്തൂരില്‍ റോഡ് ഉപരോധിച്ചു. കാസര്‍കോട് സ്വദേശിയുടെ കെ.എല്‍ 14-യു 6534 ഇന്നോവ കാറാണ് അപകടമുണ്ടാക്കിയതെന്ന് മഞ്ചേശ്വരം പൊലിസ് അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page